പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​ന ഇ​ട​ഞ്ഞ​പ്പോ​ള്‍; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ കാ​ണാം
Saturday, March 11, 2023 11:45 AM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ നി​മി​ഷ​നേ​രം​കൊ​ണ്ട് ആ​ളു​ക​ളി​ല്‍ എ​ത്താ​റു​ണ്ട്.​ഇ​വ​യി​ല്‍ ചി​ല​ത് ചി​രി​പ്പി​ക്കു​മ്പോ​ള്‍ മ​റ്റ് ചി​ല​ത് ഭ​യ​പ്പെ​ടു​ത്തും. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണ് അ​ടു​ത്തി​ടെ ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ലെ ഒ​രു തെ​രു​വി​ല്‍ നി​ന്നു​ള്ള കാ​ഴ്ച​യാ​ണു​ള്ള​ത്. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ ഒ​രു ഇ​ഗ്ലീഷ് മ​രു​ന്നു​ക​ട​യു​ടെ അ​ടു​ത്താ​യി നി​ല്‍​ക്കു​ന്ന ചി​ല​രെ കാ​ണാം. വേ​റെ ചി​ല​ര്‍ നി​ര​ത്തി​ന്‍റെ വ​ശ​ങ്ങളിലായി നി​ല്‍​ക്കു​ക​യാ​ണ്.

പെ​ട്ടെ​ന്ന് ഒ​രു ആ​ന അ​ക്ര​മ​കാ​രി​യാ​യി അ​വി​​ടേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​ണ്. ഈ ​സ​മ​യം അ​വി​ടെ നി​ന്നി​രു​ന്ന പ​ല​രും പ​ല​വ​ഴി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണ്. എ​ന്നാ​ല്‍ കു​റേ​പേ​ര്‍ ഈ ​മ​രു​ന്നു​ക​ട​യി​ലേ​ക്ക് ത​ള്ളിക്ക​യ​റു​ക​യാ​ണ്.

അ​വി​ടെ​യെ​ത്തി​യ ആ​ന ക​ട​യ്ക്ക് മു​ന്നി​ലി​രു​ന്ന ഒ​രു സ്‌​കൂ​ട്ടറും സൈ​ക്കി​ളും ത​ക​​ര്‍​ക്കു​ന്നു. സ​മീ​പ​ത്താ​യി നി​ന്ന ഒ​രു വ​യോ​ധി​ക​യും യു​വാ​വും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. പി​ന്നാ​ലെ ആ​ന ഓ​ടി മ​റ​യു​ന്ന​താ​യും വീ​ഡി​യോ​യിൽ കാ​ണാം.

ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും ല​ഭി​ച്ചു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ വ​ഴി​യു​ണ്ടാ​യി​ട്ടും ചി​ല​ര്‍ ആ ​മ​രു​ന്നു​ക​ട​യി​ലേ​ക്ക് ത​ന്നെ ഓ​ടി​ത്തി​രി​ച്ചെ​ത്തി​യ​താ​ണ് ചി​ല​രെ അ​തി​ശ​യി​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.