അ​ച്ഛ​ൻ പ​രീ​ക്ഷ​ണ​ത്തി​നാ​യി പ​റ​ന്നി​റ​ങ്ങി, മ​ക​ൻ യാ​ത്ര​ക്കാ​രു​മാ​യി; കണ്ണൂരിൽ ആദ്യദിനം വിമാനമിറക്കിയ കണ്ണൂരുകാരനെ അറിയാം..
Sunday, December 9, 2018 8:54 PM IST
അ​ച്ഛ​ൻ പ​രീ​ക്ഷ​ണ​പ​റ​ക്ക​ൽ ന​ട​ത്തി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​മാ​യി മ​ക​ൻ പ​റ​ന്നി​റ​ങ്ങി. 2016 ൽ ​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വേ പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ പ​രീ​ക്ഷ​ണ വി​മാ​ന​മി​റ​ക്കി​യ​ത് കാ​ടാ​ച്ചി​റ​യി​ലെ അ​രു​ണ​യി​ൽ പ​ദ്മ​നാ​ഭ​ൻ-​രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ എ​യ​ർ​മാ​ർ​ഷ​ൽ ര​ഘു​നാ​ഥ് ന​ന്പ്യാ​രാ​യി​രു​ന്നു. ഡോ​ണി​യ​ർ 228 എ​ന്ന വി​മാ​ന​മാ​യി​രു​ന്നു ഇ​റ​ക്കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ അ​ശ്വി​ൻ ന​ന്പ്യാ​രാ​ണ് ഗോ ​എ​യ​റി​ന്‍റെ ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​മാ​യി പ​റ​ന്നി​റ​ങ്ങി​യ​ത്.

വ്യോ​മ​സേ​ന​യു​ടെ കി​ഴ​ക്ക​ൻ സേ​നാ ക​മാ​ൻ​ഡ് മേ​ധാ​വി​യാ​ണ് ര​ഘു​നാ​ഥ് ന​ന്പ്യാ​ർ. ഫ്രാ​ൻ​സി​ൽ പോ​യി റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി​യ​തും ര​ഘു​നാ​ഥ് ന​ന്പ്യാ​രാ​യി​രു​ന്നു. ര​ണ്ട​ര വ​ർ​ഷ​ത്തി​നു ശേ​ഷം മ​ക​നും ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​മു​ള്ള റ​ൺ​വേ​യാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള​ത്. ടേ​ബി​ൾ​ടോ​പ്പ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​യ മം​ഗ​ളൂ​രു, ക​രി​പ്പൂ​ർ എ​ന്നി​വ​യെ​ക്കാ​ൾ കൂ​ടു​ത​ൽ എ​ളു​പ്പം ഇ​വി​ടു​ത്തെ റ​ൺ​വേ​യാ​ണെ​ന്ന് അ​ശ്വി​ൻ ന​ന്പ്യാ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.