ആ​ന​പ്പു​റ​ത്തു​നി​ന്നും ആ​സാം നി​യ​മ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ വീണു; വീഡിയോ
Tuesday, October 9, 2018 11:20 AM IST
ആ​സാം നി​യ​മ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ ആ​ന​പ്പു​റ​ത്തു​നി​ന്നും വീ​ണു. നി​യ​മ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നാ​യി അ​ടു​ത്തി​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൃ​പാ​നാ​ഥ് മ​ല്ല​യാ​ണ് ആനപ്പുറത്തുനിന്നും വീ​ണ​ത്. ര​താ​ബ​രി മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ഉ​പാ​ധ്യ​ക്ഷ​നാ​യ​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു ര​താ​ബ​രി​യി​ലേ​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്ത​ക​ർ ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ആ​ന​പ്പു​റ​ത്തു ക​യ​റി​യ കൃ​പാ​നാ​ഥ് പി​ടി​വി​ട്ട് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൃ​പാ​നാ​ഥി​നു പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​ഗ്യ​വ​നാ​ണെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.