ജ​വാ​ന്‍റെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര​യി​ൽ കൈ​വീ​ശി ബി​ജെ​പി എം​പി; വി​വാ​ദം
Sunday, February 17, 2019 1:26 PM IST
ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സി​ആ​ർ​പി​എ​ഫ് ജ​വാ​ന്‍റെ മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര​യെ റോ​ഡ് ഷോ​യാ​ക്കി​യ ബി​ജെ​പി എം​പി സാ​ക്ഷി മ​ഹാ​രാ​ജ് വി​വാ​ദ​ത്തി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ സ്വ​ദേ​ശി​യാ​യ സൈ​നി​ക​ൻ അ​ജി​ത് കു​മാ​ർ ആ​സാ​ദി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ലാ​ണ് മ​ണ്ഡ​ല​ത്തി​ലെ എം​പി​യാ​യ സാ​ക്ഷി മ​ഹാ​രാ​ജ് രാ​ഷ്ട്രീ​യം ക​ല​ർ​ത്തി​യ​ത്.

വി​ലാ​പ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്കു​നേ​രെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന​ത്തി​ൽ​നി​ന്ന് സാ​ക്ഷി മ​ഹാ​രാ​ജ് ചി​രി​ക്കു​ക​യും കൈ​വീ​ശി കാ​ണി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​ശാ​ന്ത് കു​മാ​ർ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു. ഇ​തേ​തു​ട​ർ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ബി​ജെ​പി നേ​താ​വി​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

നേ​ര​ത്തെ, ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തു വി​മ​ർ​ശ​നം ക്ഷ​ണി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ബി​ജെ​പി ഡ​ൽ​ഹി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി ഈ ​സ​മ​യം സ്വ​കാ​ര്യ പ​രി​പാ​ടി​യി​ൽ ഡാ​ൻ​സ് ചെ​യ്ത​തും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പാ​ർ​ട്ടി റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​തും വി​വാ​ദ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.