സാ​ഹ​സ​മാ​യി​രു​ന്നു​വെ​ങ്കി​ലും അ​വ​സാ​നം ക​ര​ക​യ​റി; ര​സ​ക​ര​മാ​യ വീ​ഡി​യോ കാ​ണാം
Saturday, September 1, 2018 1:11 PM IST
ചെ​ളി നി​റ​ഞ്ഞ കു​ഴി​യി​ൽ നി​ന്നും ക​യ​റാ​നാ​കാ​തെ കു​ടു​ങ്ങി​യ കു​ട്ടി​യാ​ന​യെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ന​ക​ൾ ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ക്രു​ഗ​ർ നാ​ഷ​ണ​ൽ​പാ​ർ​ക്കി​ലാ​ണ് സം​ഭ​വം.

ചെ​ളി നി​റ​ഞ്ഞ ഇ​വി​ടെ നി​ന്നും മു​തി​ർ​ന്ന ആ​ന​ക​ൾ ആ​ദ്യം ക​യ​റി​യി​രു​ന്നു. പി​ന്നാ​ലെ എ​ത്തി​യ കു​ട്ടി​യാ​ന ഇ​വി​ടെ നി​ന്നും ക​യ​റു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും തെ​ന്നി​വീ​ണു. കു​ട്ടി​യാ​ന വീ​ഴു​ന്ന​തു ക​ണ്ട​പ്പോ​ൾ ഓ​ടി​യെ​ത്തി​യ മു​തി​ർ​ന്ന ആ​ന​ക​ൾ കു​ട്ടി​യാ​ന​യെ ചെ​ളി​ക്കു​ഴി​യി​ൽ നി​ന്നും ക​യ​റു​വാ​ൻ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു. ക​ര​യ്ക്കു ക​യ​റി​യ ആ​ന ഓ​ടി​പ്പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഇ​വി​ടെ എ​ത്തി​യ സ​ന്ദ​ർ​ശ​ക​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.