കത്രിക കൊണ്ടും ചിത്രം വരയ്ക്കാം
Tuesday, January 29, 2019 12:39 PM IST
സാ​ധാ​ര​ണ ക​ലാ​കാ​രന്മാ​ർ ബ്ര​ഷും പെ​ൻ​സി​ലു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചാ​ണ് ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന​ത്. എ​ന്നാ​ൽ ക​രീ​ബി​യ​ൻ ദ്വീ​പാ​യ പ്യൂ​ർ​ട്ടോ റി​ക്ക​യി​ൽ ക​ത്രി​ക​കൊ​ണ്ട് ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന ഒ​രാ​ളു​ണ്ട്. ഇ​ദ്ദേ​ഹം ഒ​രു ചി​ത്ര​കാ​ര​ന​ല്ല, ബാ​ർ​ബ​റാ​ണ്.

ആ​ന്‍റ​ണി റ​യ​സ് എ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്. ത​ന്‍റെ ക​ട​യി​ൽ മു​ടി​വെ​ട്ടാ​നെ​ത്തു​ന്ന​വ​രു​ടെ ത​ല​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ൻ​വാ​സ്. മു​ടി​വെ​ട്ടാ​നെ​ത്തു​ന്ന​വ​രു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് പ്ര​ശ​സ്ത​രാ​യ ആ​ളു​ക​ളു​ടെ രൂ​പ​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹം ത​ല​മു​ടി​യി​ൽ വെ​ട്ടി ഒ​രു​ക്കി ന​ൽ​കു​ന്ന​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ ചി​ത്ര​ങ്ങ​ൾ​ക്ക് പൂ​ർ​ണ​ത വ​രാ​ൻ പ​ല​ത​രം ഡൈ​ക​ളും ഉ​പ​യോ​ഗി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ മു​ടി​വെ​ട്ടാ​ൻ എ​ത്തി​യ ഒ​രാ​ളു​ടെ ആ​വ​ശ്യ പ്ര​കാ​രം പ്ര​ശ​സ്ത ഗാ​യ​ക​നും ഗാന ര​ച​യി​താ​വു​മാ​യ ലി​ൻ മാ​നു​വ​ൽ മി​റാ​ൻ​ഡ​യു​ടെ ചി​ത്രം അ​യാ​ളു​ടെ ത​ല​യി​ൽ വെ​ട്ടി​ക്കൊ​ടു​ത്തു. അ​യാ​ൾ ത​ന്‍റെ ത​ല​യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും സാ​ക്ഷാ​ൽ മി​റാ​ൻ​ഡ ത​ന്നെ ഈ ​ചി​ത്ര​ങ്ങ​ൾ കാ​ണു​ക​യും ചെ​യ്തു.

ത​ന്‍റെ ചി​ത്രം ഇ​ത്ര ഭം​ഗി​യാ​യി ത​ല​മു​ടി​യി​ൽ തീ​ർ​ത്ത ക​ലാ​കാ​ര​നെ കാ​ണാ​ൻ മി​റാ​ൻ​ഡ നേ​രി​ട്ടെ​ത്തി​യി​രു​ന്നു.ക​ഴി​ഞ്ഞ 23 വ​ർ​ഷ​മാ​യി ആ​ന്‍റ​ണി ബാ​ർ​ബ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. എ​ന്നാ​ൽ ആ​ളു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ത​ല​യി​ൽ വ​ര​ച്ചു​ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു വ​ർ​ഷ​മെ ആ​യി​ട്ടു​ള്ളു. ബോ​ബ് മാ​ർ​ലി​യു​ടേ​ത​ട​ക്കം നി​ര​വ​ധി പ്ര​ശ​സ്ത​രു​ടെ ജീ​വ​ൻ തു​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഇ​ദ്ദേ​ഹം പ​ല​രു​ടെ​യും ത​ല​മു​ടി​യി​ൽ വെ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.