ഞാനും കീഴടങ്ങി..! പിതാവിനെ പോ​ലീ​സ് പി​ടി​കൂ​ടിയപ്പോൾ കൈ​ക​ളു​യ​ർ​ത്തി നടന്ന് ര​ണ്ടുവ​യ​സു​കാ​രി
Wednesday, January 23, 2019 12:57 PM IST
മോ​ഷ​ണ കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ൾ കാ​റി​നു​ള്ളി​ലി​രു​ന്ന കു​ട്ടി കൈ​ക​ൾ ര​ണ്ടും ഉ​യ​ർ​ത്തി പോ​ലീ​സി​നു നേ​ർ​ക്ക് ന​ട​ന്നു വ​രു​ന്ന​തി​ന്‍റെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ രം​ഗം ക​ണ്ണു ന​ന​യി​ക്കു​ന്നു. ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് പോ​ലീ​സ് ഈ ​കു​ട്ടി​യു​ടെ പി​താ​വി​നെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യും ഒ​രു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യും ഈ ​കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു.

അ​ച്ഛ​നെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത് ക​ണ്ട പെ​ണ്‍​കു​ട്ടി​യാ​ണ് കൈ​ക​ളു​യ​ർ​ത്തി പോ​ലീ​സി​നു നേ​ർ​ക്ക് ന​ട​ന്നു വ​ന്ന​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധ ശ​ബ്ദ​മു​യ​ർ​ന്നി​രു​ന്നു. കു​ട്ടി​ക​ളു​ടെ മു​ൻ​പി​ൽ വ​ച്ച് പി​താ​വി​നെ പി​ടി​കൂ​ടി​യ​ത് ശ​രി​യാ​യി​ല്ലെ​ന്നാ​യി​രു​ന്നു ഏ​വ​രു​ടെ​യും അ​ഭി​പ്രാ​യം. സം​ഭ​വ​ത്തി​നെ​പ്പ​റ്റി വി​ശ​ദീ​ക​ര​ണം ന​ൽ​കി പോ​ലീ​സും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.