ക​ട​ൽ​ത്തീ​ര​ത്ത് തി​മിം​ഗ​ല​ങ്ങ​ൾ; അ​മ്പ​ര​ന്ന് ജനക്കൂട്ടം
Tuesday, July 23, 2019 3:37 PM IST
ക​ട​ൽ​ത്തീ​ര​ത്ത് കൂ​ട്ട​മാ​യി അ​ടി​ഞ്ഞ തി​മിം​ഗ​ല​ങ്ങ​ളെ പ്ര​ദേ​ശ​വാ​സി​ക​ൾ തി​രി​കെ ക​ട​ലി​ലേ​ക്ക് അ​യ​ച്ചു. ജോ​ർ​ജി​യ​യി​ലെ സെ​ന്‍റ് സൈ​മ​ണ്‍​സ് ദ്വീ​പി​ന് അ​ടു​ത്തു​ള്ള ക​ട​ൽ തീ​ര​ത്താ​ണ് സം​ഭ​വം.

ഏ​ക​ദേ​ശം 20 തി​മിം​ഗ​ല​ങ്ങ​ളാ​ണ് ക​ട​ൽ​ത്തീ​ര​ത്ത് അ​ടി​ഞ്ഞ​ത്. സം​ഭ​വം ക​ണ്ട് ക​ട​ൽ​തീ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി കൂ​ടി തി​മിം​ഗ​ല​ങ്ങ​ളെ തി​രി​കെ ക​ട​ലി​ലേ​ക്ക് മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ജോ​ർ​ജി​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് നാ​ച്യു​റ​ൽ റി​സോ​ഴ്സ​സ്, വൈ​ൽ​ഡ് ലൈ​ഫ് റി​സോ​ഴ്സ​സ് ഡി​വി​ഷ​ൻ, ഡി​എ​ൻ​ആ​ർ കോ​സ്റ്റ​ൽ റി​സോ​ഴ്സ​സ് ഡി​വി​ഷ​ൻ, ജോ​ർ​ജി​യ സീ ​ട​ർ​ട്ടീ​ൻ സെ​ന്‍റ​ർ, നാ​ഷ​ണ​ൽ ഓ​ഷ്യാ​നി​ക് ആ​ൻ​ഡ് അ​ഡ്മോ​സ്ഫ​റി​ക് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ അ​ധി​കൃ​ത​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.