ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ "ഒ​റ്റു​കാ​ര​നെ’ പോ​ലീ​സി​ലെ​ടു​ത്ത് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ വൈ​റ്റ് ഹൗ​സ് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബെ​ൽ​ജി​യ​ൻ മാ​ലി​നോ​യി​സ് നാ​യ ഇ​നി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ ഭാ​ഗം. ഇ​ത്ത​ര​ത്തി​ൽ ര​ണ്ടു നാ​യ​ക​ളെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നി​ൽ ഒ​സാ​മ ബി​ൻ ലാ​ദ​നെ വ​ധി​ച്ച അ​മേ​രി​ക്ക​ൻ ക​മാ​ൻ​ഡോ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ബെ​ൽ​ജി​യ​ൻ മാ​ലി​നോ​യി​സ് നാ​യ​ക​ൾ.

ര​ണ്ടു ബെ​ൽ​ജി​യ​ൻ മാ​ലി​നോ​യി​സ് നാ​യ​ക​ളെ കൂ​ടാ​തെ 12 ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് നാ​യ​ക​ളെ​യും 12 ഡോ​ബ​ർ​മാ​ൻ നാ​യ​ക​ളെ​യു​മാ​ണ് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ പോ​ലീ​സി​ലെ​ടു​ത്ത​ത്. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നാ​ണ് ഇ​വ​യെ വാ​ങ്ങി​യ​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ബെ​ൽ​ജി​യ​ൻ മാ​ലി​നോ​യി​സ് നാ​യ​ക​ളെ സം​സ്ഥാ​ന പോ​ലീ​സ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ഭോ​പ്പാ​ൽ 23 ബ​റ്റാ​ലി​യ​ൻ ഡോ​ഗ് സ്ക്വാ​ഡ് ഓ​ഫീ​സ​ർ എ.​പി. സിം​ഗ് അ​റി​യി​ച്ചു.

ഒ​ന്പ​തു മാ​സ​മാ​ണ് ഇ​വ​യ്ക്കു പ​രി​ശീ​ല​നം ന​ൽ​കേ​ണ്ട​ത്. ഒ​രു മാ​സം ഒ​രു ല​ക്ഷം രൂ​പ ഇ​വ​യു​ടെ പ​രി​പാ​ല​ന​ത്തി​നു ചെ​ല​വ് വ​രും. പോ​ലീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ഒ​രു മാ​സം ഏ​ക​ദേ​ശം 8000 രൂ​പ ഇ​വ​യ്ക്കാ​യി ചെ​ല​വാ​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സം​ശ​യ​ക​ര​മാ​യ മ​നു​ഷ്യ​സാ​ന്നി​ധ്യ​വും സ്ഫോ​ട​ക വ​സ്തു​ക്ക​ളും കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന​വ​രാ​ണ് ബെ​ൽ​ജി​യ​ൻ മാ​ലി​നോ​യി​സു​ക​ൾ. കു​ര​യ്ക്കു​ന്ന​തി​നു പ​ക​രം ത​ല കു​ലു​ക്കി​യാ​ണ് ഇ​തു സ​ന്ദേ​ശം കൈ​മാ​റു​ന്ന​ത്. വ​ലി​യ മൂ​ക്കും വ​ലി​യ ത​ല​യു​മു​ള്ള ബെ​ൽ​ജി​യ​ൻ മാ​ലി​നോ​യി​സു​ക​ളെ രാ​ജ്യ​ത്ത് നേ​ര​ത്തെ ഇ​ന്തോ-​തി​ബ​റ്റ​ൻ ബോ​ർ​ഡ​ർ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.