ഫേ​സ്ബു​ക്കിൽ "ഭാ​വി' പ​രീ​ക്ഷിക്കുന്നവർ അറിയാൻ..! എട്ടിന്‍റെ പണി വരുന്നുണ്ടെന്ന് പോലീസ്
ഫേ​സ്ബു​ക്കി​ലെ ഭാ​വി പ്ര​വ​ച​ന ലി​ങ്കു​ക​ളി​ല്‍ പ​രീ​ക്ഷ​ണം വേ​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. ഭാ​വി അ​റി​യാ​ന്‍ ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടേ​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

" അ​ടു​ത്ത ജ​ന്മ​ത്തി​ല്‍ നി​ങ്ങ​ള്‍ ആ​രാ​കും? , നി​ങ്ങ​ളു​ടെ മ​ര​ണ​വാ​ര്‍​ത്ത എ​ന്താ​യി​രി​ക്കും?, ഇ​തി​ഹാ​സ​ങ്ങ​ളി​ല്‍ നി​ങ്ങ​ളു​മാ​യി സാ​മ്യ​മു​ള്ള ക​ഥാ​പാ​ത്രം ആ​രാ​ണ്? ... തു​ട​ങ്ങി​യ യു​ക്തി​ര​ഹി​ത​മാ​യ പ്ര​വ​ച​ന​ങ്ങ​ളു​മാ​യി ഫേ​സ്ബു​ക്കി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ലി​ങ്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​വ​ര്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് .

ഇ​ത്ത​രം ലി​ങ്കു​ക​ള്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​തി​ലൂ​ടെ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ടാ​നും അ​തി​ലൂ​ടെ നി​ങ്ങ​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ഈ ​ലി​ങ്ക് വ​ഴി ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ന്‍​സ്റ്റാ​ള്‍ ആ​കു​ന്ന ആ​പ്പു​ക​ളി​ലൂ​ടെ നി​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യെ​ടു​ക്കു​വാ​നു​മു​ള്ള അ​വ​സ​ര​വു​മാ​ണ് ത​ട്ടി​പ്പു​കാ​ര്‍​ക്ക് ന​ല്‍​കു​ന്ന​തെ​ന്നോ​ര്‍​ക്കു​ക.

ഫേ​സ്ബു​ക്കി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​തു​പോ​ലു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത​വ​രു​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ക്കൗ​ണ്ടു​ക​ള്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​രി​ച​യ​മി​ല്ലാ​ത്ത വി​ദേ​ശി​ക​ളു​ടെ ഫ്ര​ണ്ട് റി​ക്വ​സ്റ്റ് അ​വ​ഗ​ണി​ക്ക​ണം. അ​വ​ര്‍ ത​രു​ന്ന ലി​ങ്കു​ക​ള്‍ തു​റ​ക്ക​രു​ത്.

മ​ല​യാ​ളി​ക​ളു​ടെ അ​ട​ക്കം അ​ഞ്ഞൂ​റി​ല്‍ അ​ധി​കം ആ​ളു​ക​ളു​ടെ ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ ഇ​തി​നോ​ട​കം #isaac_odenttem എ​ന്ന പേ​രി​ല്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. അ​ക്കൗ​ണ്ടു​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ പ്രൈ​വ​സി സെ​റ്റിംഗ്സി​ലും, സെ​ക്യൂ​രി​റ്റി സെ​റ്റിംഗ്സി​ലും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ക. നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ സെ​ക്യൂ​രി​റ്റി സെ​റ്റിംഗ്സി​ല്‍ ആ​പ്പ്‌​സ് ആ​ന്‍​ഡ് വെ​ബ്‌​സൈ​റ്റ്‌​സ് മെ​നു​വി​ലൂ​ടെ നി​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ കാ​ണു​വാ​ന്‍ സാ​ധി​ക്കും.
അ​തി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നീ​ക്കം ചെ​യ്യു​ക.

വ്യാ​ജ​ആ​പ്പു​ക​ള്‍ വ​ഴി ഡാ​റ്റാ ഷെ​യ​റിം​ഗ് ഓ​പ്ഷ​നി​ലൂ​ടെ വി​വ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ ആ​പ്പ്‌​സ്, വെ​ബ്‌​സൈ​റ്റ്‌​സ് ആ​ന്‍​ഡ് ഗെ​യിം​സ് മെ​നു​വി​ല്‍ സെ​റ്റിം​ഗ്‌​സ് ടേ​ണ്‍ ഓ​ഫ് ചെ​യ്യു​ക. കൂ​ടാ​തെ ഫേസ്ബു​ക്കി​ന്‍റെ സെ​റ്റിംഗ്സി​ല്‍ സെ​ക്യൂ​രി​റ്റി ആ​ന്‍​ഡ് ലോ​ഗി​ന്‍ തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ ടൂ ​ഫാ​ക്ട​ര്‍ ഒ​ത​ന്‍റി​ക്കേ​ഷ​ന്‍ സെ​റ്റ് ചെ​യ്തും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​മെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.