വരനൊപ്പം ടാങ്കർ ലോറി ഓടിച്ചു ഹാളിലെത്തി നവവധു; വൈറലായി വീണ്ടും ഡലീഷ
Monday, January 9, 2023 4:21 PM IST
ന​വ​വ​ധു ടാ​ങ്ക​ർ ലോ​റി ഓ​ടി​ച്ചു വ​ര​നു​മാ​യി ഹാ​ളി​ലേ​ക്കെ​ത്തി​യ​ത് ച​ട​ങ്ങി​നെ​ത്തി​യ​വ​ർ​ക്ക് കൗ​തു​ക​മാ​യി. ന​വ​വ​ധു ഡ​ലീ​ഷ​യാ​ണ് മ​ന​സ​മ്മ​തം ക​ഴി​ഞ്ഞ് വ​ര​ൻ ഹേ​ൻ​സ​നു​മാ​യി ടാ​ങ്ക​ർ ലോ​റി ഓ​ടി​ച്ച് ഹാ​ളി​ലെ​ത്തി​യ​ത്.

കാ​ര​മു​ക്ക് പൊ​റു​ത്തൂ​ർ പ​ള്ളി​ക്കു​ന്ന​ത്ത് ഡേ​വീ​സ് - ട്രീ​സാ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഡ​ലീ​ഷ. കാ​ഞ്ഞി​ര​പ്പി​ള്ളി ആ​ന​യ്ക്ക​ൽ മേ​ലോ​ത്ത് പ​രേ​ത​രാ​യ മാ​ത്യു - ഏ​ത്ത​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഹേ​ൻ​സ​നാ​ണ് വ​ര​ൻ. ഇ​രു​വ​രും വി​ദേ​ശ​ത്ത് ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ​മാ​രാ​ണ്.

ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​റാ​യ പി​താ​വ് ഡേ​വി​സി​നൊ​പ്പം ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ ഡ​ലീ​ഷ കൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തോ​ടെ ഡ​ലീ​ഷ​യ്ക്ക് ഡ്രൈ​വിംഗ് പ​ഠി​ക്ക​ണ​മെ​ന്ന മോ​ഹം ഉ​ണ്ടാ​യി. ഇ​തോ​ടെ ഡ്രൈ​വിംഗ് പ​ഠി​ക്കു​ക​യും ലൈ​സ​ൻ​സ് എ​ടു​ക്കു​ക​യും ചെ​യ്തു.

ടാ​ങ്ക​ർ ലോ​റി ഓ​ടി​ക്കാ​ൻ പി​താ​വി​നൊ​പ്പം ചേ​ർ​ന്ന ഡ​ലീ​ഷ പി​ന്നീ​ട് പി​താ​വ് ഇ​ല്ലാ​തെ ടാ​ങ്ക​ർ ലോ​റി ഓ​ടി​ച്ച് കൊ​ച്ചി​യി​ൽ നി​ന്നും പെ​ട്രോ​ൾ എ​ടു​ത്ത് മ​ല​പ്പു​റം പ​ന്പി​ൽ എ​ത്തി​ക്കു​ക പ​തി​വാ​യി. ഇ​തോ​ടെ മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യ ഡ​ലീ​ഷ​യ്ക്ക് തൊ​ഴി​ൽ വാ​ഗ്ദാ​ന​വു​മാ​യി ഗ​ൾ​ഫ് ക​ന്പ​നി​ക​ൾ എ​ത്തി.​

ഗ​ൾ​ഫി​ൽ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​റാ​യി തൊ​ഴി​ൽ ചെ​യ്തു വ​ര​വേ​യാ​ണ് ജ​ർ​മ​ൻ ക​ന്പ​നി​യി​ൽ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​റാ​യ ഹേ​ൻ​സ​നു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​തും പി​ന്നീ​ട് വി​വാ​ഹ​ത്തി​ലേ​ക്ക് എ​ത്തി​യ​തും. വ​ട​ക്കേ കാ​ര​മു​ക്ക് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു മ​നസ​മ്മ​ത ച​ട​ങ്ങ് ന​ട​ന്ന​ത്.

ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ച് വേ​ണ്ട​പ്പെ​ട്ട​വ​രു​മാ​യു​ള്ള ഫോ​ട്ടോ ഷൂ​ട്ടി​നും ശേ​ഷം ടാ​ങ്ക​ർ ലോ​റി​യി​ൽ ക​യ​റി ന​വ​ദ​ന്പ​തി​ക​ൾ ഹാ​ളി​ലേ​ക്ക്. അ​ക​ന്പ​ടി​യാ​യി നാ​സി​ക് ഡോ​ളു​മാ​യി മേ​ള​ക്കാ​രും.

ഒന്പതിന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യത്തി​ൽ ഉ​ച്ച​തി​രി​ഞ്ഞ് നാലിന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഹേ​ൻ​സ​ൻ ഡ​ലി​ഷ​യു​ടെ ക​ഴു​ത്തി​ൽ താ​ലി​ചാ​ർ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.