മു​ൻ​ഭ​ർ​ത്താ​വി​ന്‍റെ ഭാ​ര്യ​യെ "കു​തി​ര' എ​ന്ന് വി​ളി​ച്ചു; യു​വ​തി​ക്ക് ര​ണ്ട് വ​ർ​ഷം ത​ട​വ് ശി​ക്ഷ​യും 45 ല​ക്ഷം രൂ​പ പി​ഴ​യും
Tuesday, April 9, 2019 2:53 PM IST
ഭ​ർ​ത്താ​വി​ന്‍റെ മു​ൻ​ഭാ​ര്യ​യെ "കു​തി​ര' എ​ന്ന് വി​ളി​ച്ച യു​വ​തി​ക്ക് ര​ണ്ട് വ​ർ​ഷം ത​ട​വ് ശി​ക്ഷ. ബ്രി​ട്ടീ​ഷ് യു​വ​തി​യാ​യ ല​ലേ​ഹ് ഷാ​ർ​വേ​ഷി​നാ​ണ് ഈ ​ശി​ക്ഷ സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​ത്. 2016ലാ​ണ് ഈ ലലേഹിൽ നി​ന്നും വി​വാ​ഹ​മോ​ച​നം നേ​ടി ഭ​ർ​ത്താ​വ് മ​റ്റൊ​രു യുവതിയെ വി​വാ​ഹം ചെ​യ്ത​ത്.

ന​വ​ദ​മ്പ​തി​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന്‍റെ ക​മ​ന്‍റ് ബോ​ക്സി​ൽ നി​ങ്ങ​ൾ ന​ശി​ച്ചു പോ​ക​ട്ടേ​യെ​ന്നും ഈ ​കു​തി​ര​യ്ക്കു വേ​ണ്ടി​യാ​ണോ നി​ങ്ങ​ൾ എ​ന്നെ ഉ​പേ​ക്ഷി​ച്ച​തെ​ന്നും ല​ലേ​ഹ് കു​റി​ച്ചി​രു​ന്നു. ഇ​രു​വ​രും ദു​ബാ​യി​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പ​തി​നെ​ട്ട് വ​ർ​ഷ​ത്തെ വി​വാ​ഹ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് ല​ലേ​ഹ് ല​ണ്ട​നി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും ഭ​ർ​ത്താ​വ് ദു​ബാ​യി​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.

ല​ണ്ട​നി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​ർ മു​ൻ​ഭ​ർ​ത്താ​വ് മ​രി​ച്ച​പ്പോ​ൾ അ​നു​ശോ​ച​നം അ​റി​യി​ക്കു​വാ​ൻ എ​ത്തി​യ​പ്പോ​ൾ ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട് വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യ്ക്കു പു​റ​മെ 45 ല​ക്ഷം രൂ​പ പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. ഇ​വ​ർ​ക്ക് പ​തി​നാ​ല് വ​യ​സു​കാ​രി​യാ​യ മ​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.