മനുഷ്യൻ മാത്രമല്ല, പൂവൻകോഴിയും കൂർക്കം വലിച്ചുറങ്ങും..!
കൂ​ർ​ക്കം വ​ലി​ച്ച് കൂ​ടെ​ക്കി​ട​ക്കു​ന്ന​വ​രു​ടെ ഉ​റ​ക്കം ന​ശി​പ്പി​ക്കു​ന്ന മ​നു​ഷ്യ​രെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ കൂ​ർ​ക്കം വ​ലി​ക്കു​ന്ന കോ​ഴി​യെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ? അ​ങ്ങ​നെ​യൊ​രു കോ​ഴി​യു​ണ്ട്. അ​മേ​രി​ക്ക​ക്കാരി​യാ​യ റീ​ഗ​ൻ ഹാ​ഗേ​ർ​ട്ടി​യു​ടെ പൂ​വ​ൻകോ​ഴി​യാ​ണ് കൂ​ർ​ക്കം​വ​ലി​ച്ച് നി​ന്നു​റ​ങ്ങു​ന്ന​ത്.

ചിം ​കിം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന കോ​ഴി കൂ​ർ​ക്കം​വ​ലി​ച്ചു​റ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം റീ​ഗ​ൻ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. കു​റ​ച്ചു​നാ​ളു​ക​ൾ​ക്ക് മു​ന്പ് പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സ​മാ​ക്കി​യ​പ്പോ​ൾ അ​വി​ടെ​നി​ന്നാ​ണ് റീ​ഗ​ന് ഈ ​കോ​ഴി​യെ കി​ട്ടി​യ​ത്.

മു​ന്പ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​വ​ർ ഇ​തി​നെ ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. റീ​ഗ​നു​മാ​യി അ​ടു​ത്ത കോ​ഴി അ​വ​ർ വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്നി​ടു​ന്പോ​ഴൊ​ക്കെ അ​ക​ത്തു ക​യ​റി വ​രു​മാ​യി​രു​ന്നു. ഇ​ങ്ങ​നെ ഒ​രി​ക്ക​ൽ അ​ക​ത്തു ക​യ​റി വ​ന്ന കോ​ഴി​യെ റീ​ഗ​ൻ മ​ടി​യി​ലി​രു​ത്തി ഓ​മ​നി​ക്കാ​ൻ തു​ട​ങ്ങി.

മ​ടി​യി​ലി​രു​ന്ന് ഉ​റ​ങ്ങി​യ കോ​ഴി കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ കൂ​ർ​ക്കം വ​ലി​ക്കാ​ൻ തു​ട​ങ്ങി. പി​ന്നീ​ട് പ​ല​ത​വ​ണ ചിം​കിം കൂ​ർ​ക്കം വ​ലി​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ച റീ​ഗ​ൻ സം​ഭ​വ​ത്തി​ൽ കൗ​തു​കം തോ​ന്നി അ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളെ​ടു​ത്ത് ട്വീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കോ​ഴി​ക​ൾ കൂ​ർ​ക്കം വ​ലി​ക്കാ​റി​ല്ലെ​ന്നും എ​ന്തെ​ങ്കി​ലും അ​സു​ഖ​മു​ള്ള​തു​കൊ​ണ്ട് ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന​താ​കാം എ​ന്നുമാ​ണ് വെ​റ്റ​റിന​​റി വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.