കു​മ്മ​ന​ത്തി​ന്‍റെ പ്ര​കൃ​തി സ്നേ​ഹം; പൊ​തു​പ്ര​വ​ർ​ത്ത​ക​ർ അ​നു​ക​രി​ക്കേ​ണ്ട മാ​തൃ​ക
Thursday, April 25, 2019 2:35 PM IST
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് ല​ഭി​ച്ച തു​ണി​ത്ത​ര​ങ്ങ​ളും വ​ഴി​യ​രി​കി​ൽ വ​ച്ച ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കി മാ​റ്റു​വാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സ​മ്മാ​നി​ച്ച ഷാ​ൾ, തോ​ർ​ത്ത്, പൊ​ന്നാ​ട തു​ട​ങ്ങി​യ തു​ണി​ത്ത​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തു​ണി സ​ഞ്ചി, ത​ല​യി​ണ ക​വ​ർ മു​ത​ലാ​യ​വ നി​ർ​മി​ക്കു​വാ​നാ​ണ് തീ​രു​മാ​നം. കൂ​ടാ​തെ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണാ​ർ​ഥം വ​ഴി​യ​രി​കി​ൽ വ​ച്ച ഫ്ള​ക്സു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഗ്രോ​ബാ​ഗു​ക​ൾ നി​ർ​മി​ക്കു​വാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി ജീ​വി​ക്കു​വാ​ൻ പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​വാ​നാ​യി ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ഈ ​സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ദേ​ശ​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഫേ​സ്ബു​ക്ക് കു​റി​പ്പ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.