അ​ഞ്ച് മാ​സം ഗ​ർ​ഭി​ണി; ഇ​പ്പോ​ഴും കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​!
Tuesday, April 20, 2021 7:30 PM IST
ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​മ്പോ​ഴും വെ​യി​ല​ത്ത് ലോ​ക്ക്ഡൗ​ൺ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഛത്തി​സ്ഗ​ന്ധി​ൽ നി​ന്നു​ള്ള ഡി​എ​സ്പി ശി​ൽ​പ സാ​ഹു​വാ​ണ് അ‍​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​മ്പോ​ഴും ജോ​ലി​ക്ക് എ​ത്തു​ന്ന​ത്. വെ​യി​ല​ത്ത് ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ജോ​ലി ചെ​യ്യു​ന്ന ശി​ൽ​പ​യു​ടെ വീഡി​യോ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഫേ​സ് ഷീ​ൽ‌​ഡും വ​ച്ച് കൈ​യി​ൽ ലാ​ത്തി​യു​മാ​യി വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന ശി​ൽ​പ​യു​ടെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. മാ​വോ​യി​സ്റ്റ് പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ ബ​സ്താ​ർ ഡി​വി​ഷ​നി​ലെ ദ​ന്തേ​വാ​ഡ​യി​ലാ​ണ് കോ​വി​ഡ് സ​മ​യ​ത്ത് ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന​ത്. കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​യാ​യി ജോ​ലി ചെ​യ്യു​ന്ന ശി​ൽ​പ​യെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.