അമ്മയേക്കാൾ വലിയ പോരാളിയില്ല..! കു​ഞ്ഞി​നെ ആക്രമിച്ച പു​ലിയെ കൈ​കൊ​ണ്ട് അ​ടി​ച്ചോ​ടി​ച്ച് അമ്മ
Monday, April 22, 2019 4:32 PM IST
പി​ഞ്ചു കു​ഞ്ഞി​നെ ക​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച പു​ള്ളി​പ്പു​ലി​യെ അ​മ്മ കൈ​കൊ​ണ്ട് അ​ടി​ച്ചോ​ടി​ച്ചു. മ​ഹ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ലു​ള്ള പിം​പ്രി ചി​ൻ​ച്വാ​ഡി​ലാ​ണ് സം​ഭ​വം. ക​രി​മ്പി​ൻ തോ​ട്ട ക​ർ​ഷ​ക​രാ​യ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞി​നെ​യാ​ണ് ക​ടു​വ ക​ടി​ച്ചു​കൊ​ണ്ടു പോ​കു​വാ​ൻ ശ്ര​മി​ച്ച​ത്.

18 മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞും അ​മ്മ​യും ഇ​വ​രു​ടെ ഭ​ർ​ത്താ​വും വീ​ടി​നു പു​റ​ത്താ​ണ് കി​ട​ന്നി​രു​ന്ന​ത്. ശ​ബ്ദം കേ​ട്ട് ഈ ​യു​വ​തി എ​ഴു​ന്നേ​റ്റ് നോ​ക്കി​യ​പ്പോ​ൾ കാ​ണു​ന്ന​ത് കു​ട്ടി​യു​ടെ ത​ല​യി​ൽ ക​ടി​ക്കു​ന്ന പു​ലി​യെ​യാ​ണ്. പേ​ടി​ക്കാ​തി​രു​ന്ന ഇ​വ​ർ കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നാ​യി കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​ലി​യെ നേ​രി​ട്ടു.

എ​ന്നാ​ൽ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച പു​ലി ഇ​വ​ർ നേ​രെ തി​രി​ഞ്ഞു. എ​ന്നാ​ൽ ഇ​വ​ർ ഉ​റ​ക്കെ ബ​ഹ​ളം വ​ച്ച​പ്പോ​ൾ പു​ലി ഇ​വി​ടെ നി​ന്നും ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. നി​സാ​ര പ​രി​ക്കു​ക​ളേ​റ്റ കു​ഞ്ഞി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.