കാ​ണ്ടാമൃ​ഗ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ പേ​രെ​ഴു​തി; പ്ര​തി​ഷേ​ധ​മു​യ​രു​ന്നു
Saturday, August 24, 2019 2:46 PM IST
മി​ണ്ടാപ്രാ​ണി​യു​ടെ ശ​രീ​ര​ത്തി​ൽ പേ​ര് എ​ഴു​തി​യ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധം. ഫ്രാ​ൻ​സി​ലെ ലാ ​പാ​ൽ​മി​യ​ർ മൃ​ഗ​ശാ​ല​യി​ലാ​ണ് ഈ ​ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്.

ജൂ​ലി, കാ​മി​ൽ എ​ന്നീ പേ​രു​ക​ളാ​ണ് കാ​ണ്ടാമൃ​ഗ​ത്തി​ന്‍റെ ശ​രീ​ര​ത്ത് എ​ഴു​തി​യ​ത്. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ മൃ​ഗ​സ്നേ​ഹി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. 35 വ​യ​സു​ള്ള കാ​ണ്ടാ​മൃ​ഗ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ ന​ഖം ഉ​പ​യോ​ഗി​ച്ചാ​കാം പേ​രു​ക​ളെ​ഴു​തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഈ ​ക്രൂ​ര​ത ചെ​യ്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.