"കരുതലിനിടെ കാതടപ്പിച്ച് കൂട്ടുകാര്‍'; വരന് കൊടുത്ത പണി കാണാം
Friday, March 17, 2023 4:51 PM IST
ഇക്കാലത്ത് കല്യാണം എന്ന് കേള്‍ക്കുമ്പോള്‍ പലരും ആദ്യം ചിന്തിക്കുന്നത് എങ്ങനെ തമാശ ഒപ്പിക്കാം എന്നാണ്. മിക്കപ്പോഴും കൂട്ടുകാരാണ് ഈ കലാപാരിപാടി നടത്തുക. ദോഷകരമല്ലാത്ത കുസൃതികള്‍ മിക്കവരും ആസ്വാദിക്കും.
എന്നാല്‍ ചില സമയങ്ങളിൽ ചിലർ കാട്ടുന്ന വിവരക്കേട് വലിയ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. എന്തിനേറെ കല്യാണംതന്നെ മുടങ്ങിയെന്നുവരാം.
അടുത്തിടെ "നോട്ടി ഫാമിലി' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പങ്കുവച്ച വീഡിയോയില്‍ ഇത്തരത്തില്‍ കല്യാണത്തിനിടെ വരന് കിട്ടിയ ഒരു പണിയാണുള്ളത്.
ദൃശ്യങ്ങളില്‍ വരണമാല്യം ചാര്‍ത്തിനില്‍ക്കുന്ന വധൂവരന്മാരെ കാണാം. എന്നാല്‍ വരനല്പം പ്രണയാതുരനായാണ് നില്‍ക്കുന്നത്. ഈ സമയം കൂട്ടുകാര്‍ "ഒന്നുപൊട്ടിച്ചു'; കുറച്ച് പടക്കങ്ങള്‍. ഫലത്തില്‍ വരനൊരു ഞെട്ടലായിരുന്നു.
ഏറ്റവും രസകരമായ കാര്യം വരനൊഴിച്ച് മറ്റാരും ഞെട്ടിയില്ല എന്നതാണ്. വരനൊന്നു ചമ്മിയെങ്കിലും വാചക കസര്‍ത്തിലൂടെ പിടിച്ചു നില്ക്കാന് ശ്രമിക്കുന്നുണ്ട്. ഏതായാലും വരന്റെ ഈ ഞെട്ടലില്‍ വധുവടക്കം മിക്കവരും ഒന്നു ചിരിച്ചു. സോഷ്യല്‍ മീഡിയയും കൂടെ ചിരിക്കുകയാണ്. എന്നാല്‍ ചിലര്‍ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്.