"ഭയവും ഭാഗ്യവും'; രണ്ട് ലോറികള്‍ക്കിടയില്‍പ്പെട്ട ബൈക്ക് യാത്രികനെ കാണുക
Thursday, March 23, 2023 12:35 PM IST
ദൈനംദിനം നിരവധി വാഹനാപകടങ്ങളാണ് ഈ ലോകത്ത് സംഭവിക്കുന്നത്. മിക്കപ്പോഴും അശ്രദ്ധയൊ ആവേശമൊ ആകാം അപകടത്തിന് കാരണം.
എന്നാല്‍ ചില ഭാഗ്യവാന്മാരുണ്ട്. വലിയ അപകടങ്ങളില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നവര്‍. അവര്‍ എങ്ങനെ രക്ഷപ്പെട്ടെന്ന് ആളുകള്‍ അദ്ഭുതപ്പെടാറുണ്ട്. അത്തരമൊരു
സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ ചര്‍ച്ച.
ഷോക്കിംഗ് വീഡിയോ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ച വീഡിയോയില്‍ ഒരു ബെെക്ക് യാത്രികന് രണ്ട് ടിപ്പര്‍ ലോറികള്‍ക്കിടയിലേക്ക് ബൈക്കുമായി എത്തുന്നതാണുള്ളളത്. എന്നാല്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായ ഇയാള്‍ റോഡിലേക്ക് വീഴുകയാണ്.
ആദ്യത്തെ ടിപ്പര്‍ ലോറിയുടെ ടയറില്‍ ഉരഞ്ഞ ഇയാള്‍ രണ്ടാമത്തെ ലോറിക്ക് അടുത്തായി എത്തുന്നു. ആ ലോറി കൈയില്‍ തൊട്ട് കടന്നുപോകുന്നു. എന്നാല്‍ അദ്ഭുതകരമായി മരണത്തിൽ നിന്നും ഇയാള്‍ രക്ഷപ്പെടുകയാണ്.
വീഡിയോ അവസാനിക്കുന്നിടത്ത് ഇയാള്‍ എഴുന്നേറ്റ് നടന്നുവരുന്നതായി കാണാം. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ജീവന് വിലപ്പെട്ടതാണ്, നമ്മുടെ ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടത്തിലാക്കാന്‍ നമുക്ക് അവകാശമില്ല' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.