ഫാ​ഷ​ൻ ഷോ​യ്ക്കിടെ റാം​പി​ൽ "ക്യാ​റ്റ് വാ​ക്ക്'
Saturday, October 27, 2018 2:50 PM IST
തു​ർ​ക്കി​യി​ലെ ഇ​സ്താം​ബു​ള്ളി​ൽ അ​ര​ങ്ങേ​റി​യ ഫാ​ഷ​ൻ ഷോ​യ്ക്കി​ടെ റാം​പ് കൈ​യ​ട​ക്കി​യ പൂ​ച്ച​ക്കു​ട്ടി​യാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. ആ​രും ക്ഷ​ണി​ക്കാ​തെ ഇ​വി​ടെ എ​ത്തി​യ ഈ ​സു​ന്ദ​ര​നാ​യ അ​തി​ഥി റാം​പി​ൽ ക​യ​റി കി​ട​ന്ന​പ്പോ​ൾ മു​ത​ൽ കാ​ണി​ക​ൾ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ ഇ​വ​നി​ലാ​യി​രു​ന്നു.

മ​നോ​ഹ​ര വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച മോ​ഡ​ലു​ക​ൾ റാം​പി​ൽ വ​ന്നു​പോ​കു​മ്പോ​ൾ അ​വ​രു​ടെ അ​ടു​ക്ക​ൽ കു​റു​മ്പ് കാ​ണി​ക്കു​വാ​നും ഒ​രു വേ​ള​യി​ൽ ഈ ​പൂ​ച്ച ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​സ്മോ​ദ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫാ​ഷ​ൻ ഷോ​യ്ക്കി​ടെ​യാ​ണ് ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

കാ​ണി​ക​ളി​ലൊ​രാ​ൾ പ​ക​ർ​ത്തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.