റാ​മ്പി​ൽ മാ​ർ​ജാ​ര​ത്തി​യു​ടെ ക്യാ​റ്റ്‌​വാ​ക്ക്; മൂ​ത്ര​മൊ​ഴി​ച്ച് പ്ര​തി​ഷേ​ധ​വും
ഫാ​ഷ​ൻ റാ​മ്പി​ൽ സു​ന്ദ​രി​മാ​രു​ടെ ന​ട​ത്ത​ത്തെ​യാ​ണ് ക്യാ​റ്റ്‌​വാ​ക്ക് എ​ന്നു​പ​റ‍​യു​ന്ന​ത്. ഈ ​ക്യാ​റ്റ്‌​വാ​ക്ക് സാ​ക്ഷാ​ൽ പൂ​ച്ച​യ്ക്കു ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ലോ? പൂ​ച്ച​ന​ട​ത്തം എ​ങ്ങ​നെ​യെ​ന്നു പ​ഠി​പ്പി​ക്കു​ക ത​ന്നെ. പ​ഠി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി റാ​മ്പി​ൽ‌ മൂ​ത്രം ഒ​ഴി​ച്ചി​ട്ടു​കൂ​ടി​യാ​ണ് ഈ ​മാ​ർ​ജാ​ര സു​ന്ദ​രി ക​ളം​വി​ട്ട​ത്. സം​ഭ​വം മൊ​റോ​ക്ക​യി​ലെ ചു​വ​പ്പു ന​ഗ​ര​മാ​യ മ​രാ​ക്കാ​സി​ലാ​യി​രു​ന്നു സം​ഭ​വം.

ഫാ​ഷ​ൻ ഷോ​യു​ടെ ഭാ​ഗ​മാ​യി മോ​ഡ​ലു​ക​ൾ ഒ​ന്നി​ച്ച് റാ​മ്പി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​മ്പോ​ഴാ​ണ് ശ​രി​ക്കും പൂ​ച്ച​ന​ട​ത്ത​യു​മാ​യി മാ​ർ​ജാ​ര സു​ന്ദ​രി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മോ​ഡ​ലു​ക​ൾ ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യി ന​ട​ന്നു നീ​ങ്ങു​മ്പോ​ൾ അ​വ​രു​ടെ അ​രി​കി​ലൂ​ടെ പൂ​ച്ച സു​ന്ദ​രി കു​ലു​ങ്ങി​ക്കു​ലു​ങ്ങി ന​ട​ന്നു. ഒ​ന്നൊ​ഴി​യാ​തെ എ​ല്ലാ​വ​രും ന​ട​ന്നു​മാ​റി​യ​പ്പോ​ൾ ന​മ്മു​ടെ സു​ന്ദ​രി​പ്പൂ​ച്ച മ​റു​വ​ശ​ത്തേ​ക്ക് ക​ട​ന്നു.

കാ​ണി​ക​ളു​ടെ അ​രി​കി​ലെ​ത്തി വാ​ൽ പൊ​ന്തി​ച്ച് മൂ​ത്ര​മൊ​ഴി​ച്ച ശേ​ഷം ഒ​ന്നു​മ​റി​യാ​ത്ത ഭാ​വ​ത്തി​ൽ ന​ട​ന്നു നീ​ങ്ങി. ഇ​തോ​ടെ മ​നോ​ഹ​ര​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് ഫാ​ഷ​ൻ ഷോ​യ്ക്കെ​ത്തി​യ മോ​ഡ​ലു​ക​ളിൽനിന്ന് ആളുകളുടെ ശ്ര​ദ്ധ​യെ​ല്ലാം ഈ ​മാ​ർ​ജാ​ര​ത്തി ക​വ​ർ​ന്നെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.