പൂ​ച്ച​യു​ടെ ത​ല ഇ​രു​മ്പ് ഗ്രി​ല്ലി​ല്‍ കു​ടു​ങ്ങി മു​റി​ഞ്ഞു; ചി​കി​ത്സി​ച്ചു ര​ക്ഷ​പ്പെ​ടു​ത്തി​യ ന​ന്മ​യു​ടെ കാ​ഴ്ച
Tuesday, March 28, 2023 2:49 PM IST
ആ​ളു​ക​ളി​ല്‍ ക്രൂ​ര​ന്‍​മാ​രും മ​ന​സി​ല്‍ ന​ന്മ​യു​ള്ള​വ​രും ഉ​ണ്ട്. ന​ന്മ​യു​ള്ള​വ​ര്‍​ക്ക് മ​റ്റു​ള്ള​വ​രു​ടെ നോ​വ് അ​വ​രു​ടെ അ​നു​ഭ​വം​പോ​ലെ മ​ന​സി​ലാ​കും. അ​തി​പ്പോ​ള്‍ മ​നു​ഷ്യ​രു​ടെ അ​ല്ലെ​ങ്കി​ല്‍​പോ​ലും അ​വ​രു​ടെ മ​ന​സ​ലി​യും. അ​ത്ത​രം ആ​ളു​ക​ളാ​ണ് ഒ​രു​പ​ക്ഷേ ഈ ​ഭൂ​മി​യു​ടെ സൗ​ന്ദ​ര്യ​വും.

ഇ​ത്ത​ര​ത്തി​ല്‍ ത​ങ്ങളുടെ ന​ല്ല പ്ര​വ​ര്‍​ത്തി നി​മി​ത്തം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ മ​ന​സു​തൊ​ട്ട കു​റ​ച്ചാ​ളു​ക​ളു​ടെ കാ​ര്യ​മാ​ണി​ത്. ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു പൂ​ച്ച കു​ടു​ങ്ങി​യ​ത് കാ​ണാം.

പൂ​ച്ച​യു​ടെ ത​ല എ​ങ്ങ​നെ​യോ ഇ​രു​മ്പ് ഗ്രി​ല്ലി​ല്‍ കു​ടു​ങ്ങി​യ​താ​ണ്. അ​ത് ഏ​റെ ശ്ര​മി​ച്ചി​ട്ടും ത​ല ഊ​രാ​നാ​കു​ന്നി​ല്ല. മാ​ത്ര​മ​ല്ല പൂ​ച്ച​യു​ടെ ക​ഴു​ത്ത് മു​റി​ഞ്ഞി​ട്ടു​മു​ണ്ട്. ഏ​താ​യാ​ലും പൂ​ച്ച​യു​ടെ ദ​യ​നീ​യാ​വ​സ​ഥ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട കു​റ​ച്ചാ​ളു​ക​ള്‍ ഇ​തി​നെ ര​ക്ഷി​ക്കാ​നെ​ത്തു​ക​യാ​ണ്.

അ​വ​ര്‍ ക​ട്ട​റും മ​റ്റു​മാ​യി എ​ത്തി ഗ്രി​ല്‍ മു​റി​ച്ച് പൂ​ച്ച​യെ പു​റ​ത്തെ​ത്തി​ക്കു​ന്നു. മാ​ത്ര​മ​ല്ല പൂ​ച്ച​യു​ടെ ക​ഴു​ത്തി​ല്‍ മ​രു​ന്നു​വ​യ്ക്കു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് അ​വ​ര്‍ പൂ​ച്ച​യ്ക്ക് ഒ​രു കി​ണ്ണ​ത്തി​ല്‍ പാ​ലും ന​ല്‍​കു​ന്നു​ണ്ട്.

വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ ഏ​റെ​പ്പേ​രു​ടെ മ​ന​സി​നെ തൊ​ട്ടു. നി​ര​വ​ധി​പേ​ര്‍ ഈ ​പൂ​ച്ച​യെ ര​ക്ഷി​ച്ച ആ​ളു​ക​ളെ അ​ഭി​ന​ന്ദി​ച്ച് ക​മ​ന്‍റുക​ളി​ട്ടു. "ഒ​രു ജീ​വ​നെ ര​ക്ഷി​ക്കു​ന്ന​തി​ലും വ​ലി​യ പു​ണ്യം മ​റ്റൊ​ന്നി​ല്ല. നി​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്തി​ക്ക് ന​ന്ദി' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.