ത​ണു​പ്പി​ൽ​നി​ന്ന് ര​ക്ഷ നേ​ടാ​ൻ മു​ള​കു​ ക​ടി മ​ത്സ​രം
Thursday, December 13, 2018 11:10 AM IST
ചൈ​ന​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​പ്പോ​ൾ ക​ടു​ത്ത ത​ണു​പ്പാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തെ​ക്കു കി​ഴ​ക്ക​ൻ ചൈ​ന​യി​ൽ രണ്ടു ​ഡി​ഗ്രി സെ​ൽഷ്യ​സാ​യി​രു​ന്നു താ​പ​നി​ല. ഈ ​ത​ണു​പ്പി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ ചൈ​ന​യി​ലെ യി​ചു​ൻ എ​ന്ന ന​ഗ​ര​ത്തി​ലെ ആ​ളു​ക​ൾ ഒ​രു ചെ​റി​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി ഒ​രു തീ​റ്റമ​ത്സ​ര​മാ​യി​രു​ന്നു. തി​ന്നതോ ന​ല്ല എ​രി​വു​ള്ള ചു​വ​ന്നു പ​ഴു​ത്ത മു​ള​കും. ന​ഗ​ര​ത്തി​ലെ ഒ​രു സ്വിമ്മിം​ഗ് പൂ​ളി​ൽ​വ​ച്ചാ​യി​രു​ന്നു മ​ത്സ​രം. പൂ​ളി​ലെ ചൂ​ടു​വെ​ള്ള​ത്തി​ൽ കി​ട​ന്നു​കൊണ്ടു വേ​ണം വെ​ള്ള​ത്തി​ലി​ട്ടി​രി​ക്കു​ന്ന മു​ള​കു തി​ന്നാ​ൻ.

സ്വ​ദേ​ശി​ക​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഒ​രു മി​നി​റ്റി​ൽ 20 മു​ള​ക് തി​ന്ന യി ​ഹു​വാ​ൻ എ​ന്ന യു​വ​തി​യാ​ണ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​ത്. വി​ജ​യി​ക്ക് ഒ​രു സ്വ​ർ​ണപ്പ​ത​ക്ക​വും ചി​ല്ലി ക്വീ​ൻ എ​ന്ന പ​ദ​വി​യും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.