കല്ലെറിഞ്ഞാൽ ചിമ്പാന്‍സിയാണെങ്കിലും തല്ല് കിട്ടും; വൈറൽ വീഡിയോ
Tuesday, March 28, 2023 1:34 PM IST
നല്ലതും ചീത്തയും പറഞ്ഞുകൊടുത്തു കുട്ടികളെ വളര്‍ത്തുക എന്നതു മാതാപിതാക്കളുടെ കടമയാണ്. തെറ്റു ചെയ്ത കുട്ടികളെ മാതാപിതാക്കള്‍ ശിക്ഷിക്കുന്നതും തിരുത്തുന്നതും സാധാരണം.

ഇതു മനുഷ്യരുടെ കാര്യം. മൃഗങ്ങളുടെ കാര്യത്തില്‍ ഇങ്ങനെ കേട്ടിട്ടില്ല. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. തെറ്റുചെയ്ത കുഞ്ഞിനെ അമ്മ ചിമ്പാന്‍സി വടിയെടുത്തു തല്ലുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

മൃഗശാലയിലെ സന്ദര്‍ശകരെ കല്ലെടുത്തെറിയുന്ന കുട്ടിചിംബാന്‍സിയെ അരിശം മൂത്ത അമ്മചിമ്പാന്‍സി തല്ലുന്നതാണ് വീഡിയോയിലുള്ളത്. ചുമ്മാ കൈകൊണ്ടുള്ള തല്ലല്ല. തൊട്ടടുത്തു കിടന്ന വടിയെടുത്താണ് അമ്മ ചിംബാന്‍സി തല്ലുന്നത്. തല്ലു കൊള്ളുന്ന കുട്ടി ചിമ്പാന്‍സി ഒച്ചവയ്ക്കുന്നതും അവിടെനിന്നു മാറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.