ടാ​ർ​ഗ​റ്റ് പൂ​ർ​ത്തി​യാ​ക്കി​യി​ല്ല; ജീ​വ​ന​ക്കാ​രെ റോ​ഡി​ലൂ​ടെ മു​ട്ടി​ലി​ഴ​യി​ച്ച് തൊ​ഴി​ലു​ട​മ​യു​ടെ ക്രൂ​ര​ത
Thursday, January 17, 2019 12:31 PM IST
ടാ​ർ​ഗ​റ്റ് പൂ​ർ​ത്തി​യാ​ക്കാ​തി​രു​ന്ന ജീ​വ​ന​ക്കാ​രെ റോ​ഡി​ലൂ​ടെ മു​ട്ടി​ലി​ഴ​യി​ച്ച് തൊ​ഴി​ലു​ട​മ​യു​ടെ ക്രൂ​ര​ത. ചൈ​ന​യി​ലെ ഒ​രു ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ഇ​വ​രെ ഏ​ൽ​പ്പി​ച്ചി​രു​ന്ന വാ​ർ​ഷി​ക ടാ​ർ​ഗ​റ്റ് പൂ​ർ​ത്തി​യാ​ക്കാ​തി​രു​ന്ന​തി​നാ​ണ് ഇ​ത്രെ​യും ക്രൂ​ര​മാ​യ ശി​ക്ഷ ന​ൽ​കി​യ​ത്. തി​ര​ക്കേ​റി​യ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ക്കൂ​ടി ഇ​വ​ർ മു​ട്ടി​ലി​ഴ​ഞ്ഞ് പോ​കു​ന്ന​തി​ന്‍റെ ദ​യ​നീ​യ​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യി​രിക്കു​ക​യാ​ണ്.

മു​ട്ടി​ലി​ഴ​ഞ്ഞ് പോ​കു​ന്ന നി​ര​വ​ധി ജീ​വ​ന​ക്കാ​രെ ന​യി​ച്ച് മു​ൻ​പി​ൽ ര​ണ്ടു ന​ട​ന്നു നീ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. അ​തി​ലൊ​രാ​ളു​ടെ കൈ​യി​ൽ ഒ​രു കൊ​ടി​യു​മു​ണ്ട്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് ഇ​വ​രെ ശി​ക്ഷ​യി​ൽ നി​ന്നും മോ​ചി​പ്പി​ച്ച​ത്.

ഇ​വ​ർ റോ​ഡി​ൽ കൂ​ടി ഇ​ഴ​യു​ന്ന​ത് ക​ണ്ട് കാ​ര്യ​മ​റി​യാ​തെ യാ​ത്രി​ക​രെ​ല്ലാം സ്തം​ഭി​ച്ചു പോ​യി​രു​ന്നു. ഈ ​സം​ഭ​വം ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​മ്പ​നി താ​ത്ക്കാ​ലി​ക​മാ​യി പൂ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ചൈ​ന​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​താ​ദ്യ​മ​ല്ല ന​ട​ക്കു​ന്ന​ത്. ഇതിനു മുൻപ് ടാ​ർ​ഗ​റ്റ് പൂ​ർ​ത്തി​യാ​ക്കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ മു​ഖ​ത്ത് ഒ​രാ​ൾ അ​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഏ​റെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.