നോ​ട്ട് മ​ല; പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ ചൈ​നീ​സ് ക​മ്പ​നി ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യ​ത്
Wednesday, January 23, 2019 4:13 PM IST
എ​ല്ലാ​വ​ർ​ഷ​ത്തേ​യും പോ​ലെ ത​ങ്ങ​ളു​ടെ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കു​വാ​നൊ​രു​ങ്ങു​ക​യാ​ണ് ചൈ​ന. നി​റ​ങ്ങ​ളും അ​ല​ങ്കാ​ര​ങ്ങ​ളും എ​ല്ലാ​യി​ട​ത്തും അ​ണി​യി​ച്ചൊ​രു​ക്കി സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​വാ​ൻ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ത​യാ​റെ​ടു​ക്കു​മ്പോ​ൾ അ​ൽ​പ്പം അ​മ്പ​ര​പ്പ് സ​മ്മാ​നി​ക്കു​ക​യാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്ഥാ​പ​നം.

ചൈ​ന​യി​ലെ നാ​ൻ​ചാം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്റ്റീ​ൽ പ്ലാ​ന്‍റ് ക​മ്പ​നി, നോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ചെ​റി​യൊ​രു മ​ല നി​ര​യു​ടെ രൂ​പം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ലെ 5,000 ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ഷാ​വ​സാ​നം ന​ൽ​കു​ന്ന ബോ​ണ​സ് തു​ക​യാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഏ​ക​ദേ​ശം 34 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഈ ​രൂ​പം അ​വ​ർ നി​ർ​മി​ച്ച​ത്.



എ​ന്താ​യാ​ലും ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ർ വ​ള​രെ സ​ന്തോ​ഷ​ത്തി​ലാ​ണ്. ചൈ​ന​യി​ൽ ഇ​തി​നു മു​ൻ​പും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​യി അ​ര​ങ്ങേ​റി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.