ട്ര​ക്കി​ന​ടി​യി​ൽ​പ്പെ​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
ട്ര​ക്കി​ന​ടി​യ​ൽ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഗു​വാം​ഗ്ഡോം​ഗ് പ്ര​വ​ശ്യ​യി​ലെ മാ​വോ​മിം​ഗി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

നി​ര​ത്തി​ൽ​കൂ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​രു​ക​യാ​യി​രു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യെ പി​റ​കി​ൽ നി​ന്നും വ​ന്ന ഒ​രു ട്ര​ക്ക് ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പെ​ണ്‍​കു​ട്ടി ട്ര​ക്കി​ന്‍റെ അ​ടി​യി​ലേ​ക്കു വീ​ണു​പോ​കു​ക​യും ചെ​യ്തു. അ​ൽ​പ്പം മു​ന്നി​ലേ​ക്കു നീ​ങ്ങി​യ ട്ര​ക്ക് നി​ർ​ത്തി​യ​പ്പോ​ൾ റോ​ഡി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ പെ​ണ്‍​കു​ട്ടി ന​ട​ന്നു മാ​റു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ഈ ​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.