നമസ്കാരം, വാർത്തകൾ വായിക്കുന്നത് ചൈനീസ് റോബട്ട്..
Saturday, November 10, 2018 9:35 AM IST
ചൈ​​​​നീ​​​​സ് ടി​​​​വി ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ൽ വൈ​​​​കാ​​​​തെ റോ​​​​ബ​​​​ട്ടു​​​​ക​​​​ൾ വാ​​​​ർ​​​​ത്ത വാ​​​​യി​​​​ക്കും. എ​ന്നാ​ൽ, ഇ​ത് യ​ന്ത്ര​മ​നു​ഷ്യ​ന​ല്ല. ടെ​ലി​വി​ഷ​ൻ സ്ക്രീ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന മ​നു​ഷ്യ​രൂ​പം മാ​ത്ര​മാ​ണ്. നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി​​​​യി​​​​ലാ​ണു പ്ര​വ​ർ​ത്ത​നം. സ്ക്രീ​നി​ലെ രൂ​പം മ​​​​നു​​​​ഷ്യ​​​​രു​​​​ടെ മു​​​​ഖ​​​​ഭാ​​​​വ​​​​ങ്ങ​​​​ളും ച്യേഷ്ട​​​​ക​​​​ളും അ​​​​നു​​​​ക​​​​രി​​​​ക്കും. വു​​​​ഴ​​​​ൻ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ലോ​​​​ക ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ൽ റോ​​​​ബ​​​​ട്ടി​​​​നെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ സി​​​​ൻ​​​​ഹു​​​​വ​​​​യും പ്ര​​​​മു​​​​ഖ ടെ​​​​ക് ക​​​​ന്പ​​​​നി സോ​​​​ഗോ​​​​യും ചേ​​​​ർ​​​​ന്നാ​​​​ണ് വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്. പ്ര​​​​മു​​​​ഖ ചൈ​​​​നീ​​​​സ് വാ​​​​ർ​​​​ത്താ അ​​​​വ​​​​താ​​​​ര​​​​ക​​​​ൻ ക്യു ​​​​ഹാ​​​​വോ​​​​യു​​​​ടെ രൂ​​​​പ​​​​വും ഭാ​​​​വ​​​​വു​​​​മാ​​​​ണ് ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. റോ​​​​ബ​​​​ട്ടി​​​​നൊ​​​​പ്പം സെ​​​​ൽ​​​​ഫി എ​​​​ടു​​​​ത്ത​​​​വ​​​​രി​​​​ൽ ക്യു ​​​​ഹാ​​​​വോ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

വാ​​​​ർ​​​​ത്ത വാ​​​​യി​​​​ക്കു​​​​ന്ന മ​​​​റ്റൊ​​​​രു റോ​​​​ബ​​​​ട്ടി​​​​നെ​​​​ക്കൂ​​​​ടി വീ​​​​ഡി​​​​യോ പ്ര​​​​സ​​​​ന്‍റേ​​​​ഷ​​​​നി​​​​ലൂ​​​​ടെ സി​​​​ൻ​​​​ഹു​​​​വ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​തെ​​​​ന്‍റെ ആ​​​​ദ്യദി​​​​വ​​​​സ​​​​മാ​​​​ണെ​​​​ന്നും വി​​​​ശ്ര​​​​മ​​​​മി​​​​ല്ലാ​​​​തെ ജോ​​​​ലി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നും റോ​​​​ബ​​​​ട്ട് പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.