ബി​ഗ് സ​ല്യൂ​ട്ട്; അ​ഭി​ന​ന്ദ​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​രു​ടെ ആ​ദ​ര​വ്
Friday, March 1, 2019 12:35 PM IST
പാ​ക്ക് സൈ​നി​ക​രു​ടെ പി​ടി​യി​ലാ​യ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ലെ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റു​മെ​ന്ന് പാ​ക്ക് സൈ​നി​ക​ർ അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത അ​ഭി​ന​ന്ദ​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് സ​ഹ​യാ​ത്രി​ക​രു​ടെ ആ​ദ​ര​വ്. ചെ​ന്നൈ​യി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​വാ​ൻ വി​മാ​ന​ത്തി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് സ​ഹ​യാ​ത്രി​ക​ർ ഇ​രു​വ​രെ​യും അ​ഭി​ന​ന്ദി​ച്ച​ത്.

വ​ർ​ധ​മാ​നെ സ്വീ​ക​രി​ക്കു​വാ​നാ​യി​രു​ന്നു ഇ​രു​വ​രും ഡ​ൽ​ഹി​യി​ലേ​ക്കു പോ​യ​ത്. ഇ​വി​ടെ നി​ന്ന് ഇ​രു​വ​രും അ​മൃ​ത്സ​റി​ലേ​ക്കും പോ​യി. വാ​ഗാ അ​തി​ർ​ത്തി വ​ഴി​യാ​ണ് വ​ർ​ധ​മാ​നെ കൈ​മാ​റു​ന്ന​തെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.