കൂട്ടിലാക്കിയ വീട്ടുകാരോടു മുട്ടയിട്ട് മൂർഖന്‍റെ മധുരപ്രതികാരം!
ഫോ​റ​സ്റ്റു​കാ​ർ വ​രാ​ൻ വൈ​കി, കാ​ത്തി​രു​ന്നു മ​ടു​ത്ത മൂ​ർ​ഖ​ൻപാ​ന്പ് പി​ടി​ച്ചു കൂ​ട്ടി​ലാ​ക്കി​യ വീ​ട്ടു​കാ​ർ​ക്കി​ട്ടു ത​ന്നെ ഉ​ഗ്ര​ൻ പ​ണി​കൊ​ടു​ത്തു. പാ​ന്പ്പി​ടി​ത്ത​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സോ​മ​നാ​ചാ​രി​യു​ടെ കു​ടും​ബ​മാ​ണ് ഇ​പ്പോ​ൾ മൂ​ർ​ഖ​ൻപാ​ന്പി​ന്‍റെ മ​ധു​ര​പ്ര​തി​കാ​ര​ത്തി​ൽ വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്.

ഫോ​റ​സ്റ്റു​കാ​ർ​ക്കു കൈ​മാ​റാ​നാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു മൂ​ർ​ഖ​ൻ പാ​ന്പു​ക​ളി​ലൊ​ന്നാ​ണ് പ​ണി​പ​റ്റി​ച്ച​ത്. ഒ​ന്നും ര​ണ്ടു​മ​ല്ല 35 മു​ട്ട​ക​ളി​ട്ട് ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ക​യാ​ണ് ക​ക്ഷി. ഫോ​റ​സ്റ്റു​കാ​ർ വ​രാ​ൻ വൈ​കി​യാ​ൽ മു​ട്ട​ക​ളെ​ല്ലാം വി​രി​ഞ്ഞാ​ൽ എ​ന്താ​കും സ്ഥി​തി​യെ​ന്നാ​ണ് ഇ​പ്പോ​ൾ നീ​ണ്ടൂ​ർ സ്വ​ദേ​ശി​യാ​യ സോ​മ​നാ​ചാ​രി​യു​ടെ ആ​ശ​ങ്ക.

ര​​ണ്ടാ​​ഴ്ച മു​​ന്പ് കാ​​ണ​​ക്കാ​​രി​​യി​​ൽ​നി​​ന്നു പി​​ടി​​കൂ​​ടി​​യ മൂ​​ർ​​ഖ​​ൻപാ​​ന്പാ​​ണ് വീ​​ട്ടി​​ലെ​​ത്തി​​ച്ച് ഒ​​രാ​​ഴ്ച ക​​ഴി​​ഞ്ഞ​​പ്പോ​​ൾ 35 മു​​ട്ട​​ക​​ളി​​ട്ട​​ത്. ഈ ​​മൂ​​ർ​​ഖ​​നൊ​​പ്പം സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​നി​​ന്നാ​​യി പി​​ടി​​കൂ​​ടി​​യ മ​​റ്റു ര​​ണ്ടു മൂ​​ർ​​ഖ​​ൻ പാ​​ന്പു​​ക​​ളെ​​യും ഇ​​ദ്ദേ​​ഹം ദി​​വ​​സ​​ങ്ങ​​ളാ​​യി വീ​​ട്ടി​​ൽ സൂ​​ക്ഷി​​ച്ചു​വ​​രി​​ക​​യാ​​ണ്. കൂ​​ട്ടു​​കു​​ടും​​ബ​​മാ​​യി ക​​ഴി​​യു​​ന്ന സോ​​മ​​നാ​​ചാ​​രി​​യു​​ടെ വീ​​ട്ടു​​കാ​​രും സ​​മീ​​പ​​വാ​​സി​​ക​​ളു​​മെ​​ല്ലാം പ​​രി​​ഭ്രാ​​ന്തി​​യി​​ലാ​​ണ്.

മു​​ന്പും പി​​ടി​​കൂ​​ടി​​യ പാ​​ന്പു​​ക​​ളെ ഫോ​​റ​​സ്റ്റു​​കാ​​ർ വ​​രു​​ന്ന​​തു​വ​​രെ വീ​​ട്ടി​​ൽ സു​​ക്ഷി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​തു​​പോ​​ലൊ​​ര​​നു​​ഭ​​വം ആ​​ദ്യ​​മാ​​ണെ​​ന്നു വീ​​ട്ടു​​കാ​ർ പ​​റ​​ഞ്ഞു. മു​​ട്ട​​ക​​ളെ​​യും പാ​​ന്പി​​നെ​​യും വ​​ല​​യി​​ൽ പൊ​​തി​​ഞ്ഞു പെ​​ട്ടി​​യി​​ലാ​​ക്കി​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. മു​​ട്ട​​ക​​ൾ വി​​രി​​ഞ്ഞാ​​ൽ കാ​​ര്യ​​ങ്ങ​​ൾ കൈ​വി​​ട്ടു പോ​​കു​​മോ​​യെ​ന്നാ​ണ് ഇ​പ്പോ​ൾ വീ​ട്ടു​കാ​ർ പ​ര​സ്പ​രം ചോ​ദി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.