കു​ടി​ശി​ക കി​ട്ടി​യി​ല്ല; എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് യു​വാ​വ് ഹോ​ട്ട​ൽ ലോ​ബി ത​ക​ർ​ത്തു
Wednesday, January 23, 2019 12:14 PM IST
കു​ടി​ശി​ക തീ​ർ​ത്തു കി​ട്ടാ​ത്ത​തി​ൽ കു​പി​ത​നാ​യ യു​വാ​വ് എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ഹോ​ട്ട​ലി​ന്‍റെ ലോ​ബി ത​ക​ർ​ത്തു. ബ്രി​ട്ട​നി​ലെ ലി​വ​ർ​പൂ​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

എ​ക്സ്ക​വേ​റ്റ​റു​മാ​യി ന​ട​പ്പു വ​ഴി​യി​ൽ കൂ​ടി എ​ത്തി ഹോ​ട്ട​ലി​ന്‍റെ റി​സ​പ്ഷ​നി​ലേ​ക്കു​ള്ള സ്റ്റെ​പ്പ് ക​യ​റി​യാ​ണ് ഈ ​ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വം ക​ണ്ട് അ​മ്പ​രന്ന ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ പ​ക​ച്ച് നി​ന്ന് ഇ​തെ​ല്ലാം ക​ണ്ടു​കൊ​ണ്ട് നി​ൽ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ൾ സ്ഥ​ല​ത്തു നി​ന്നും ക​ട​ന്നു ക​ള​ഞ്ഞി​രു​ന്നു. എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​തി​കാ​ര​ത്തി​ൽ ഹോ​ട്ട​ലി​ന് വ​ലി​യ രീ​തി​യി​ലു​ള്ള നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.