ധൈര്യമുണ്ടോ തീ​കൊ​ണ്ട് മു​ടി​വെ​ട്ടാൻ..!
Wednesday, April 10, 2019 12:03 PM IST
തീ ​ഉ​പ​യോ​ഗി​ച്ച് മു​ടി​വെ​ട്ടി ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്തെ​യാ​കെ സ്തബ്ധരാ​ക്കി​യി​രി​ക്കു​ക​യാ​ണ് ചെ​ന്നൈ​ക്കാ​ര​നാ​യ ഒ​രു ബാ​ർ​ബ​ർ. മു​ടി​ക്ക് ചെ​റു​താ​യി തീ ​കൊ​ടു​ത്ത ശേ​ഷം 12 സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ ചീ​പ്പു​കൊ​ണ്ട് ചീ​കി തീ ​കെ​ടു​ത്തു​ന്ന വി​ദ്യ​യാ​ണ് ഇ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്.

മു​ടി ക​ത്തി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന മ​ണം ഒ​ഴി​വാ​ക്കാ​ൻ തീ ​ക​ത്തി​ക്കു​ന്ന​തി​നൊ​പ്പം അ​ൽ​പ്പം കു​ന്തി​രി​ക്കം കൂ​ടി പു​ക​യ്ക്കും. ഇ​ത്ത​ര​ത്തി​ൽ തീ ​കൊ​ണ്ട് മു​ടി വെ​ട്ടി​യാ​ൽ ശ​ക്തി​യി​ല്ലാ​ത്ത​തും അ​റ്റം പൊ​ട്ടി​യ​തു​മാ​യ മു​ടി​യി​ഴ​ക​ളെ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് ഈ ​ബാ​ർ​ബ​ർ പ​റ​യു​ന്നു.

ത​ല​യി​ൽ ഒ​രു ജെ​ല്ലും അ​ൽ​പ്പം സു​ഗ​ന്ധ​ദ്ര​വ്യ​വും പു​ര​ട്ടി​യ ശേ​ഷ​മാ​ണ് മു​ടി വെ​ട്ട​ൽ ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​സാ​ഹ​സി​ക​മാ​യി ഇ​ത്ത​ര​ത്തി​ൽ മു​ടി​വെ​ട്ടു​ന്ന​തി​ന് ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് നി​ര​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.