യൂണിഫോമിൽ വനിതാ പോലീസിന്‍റെ കിടിലൻ ഡാൻസ്
Wednesday, April 3, 2019 12:43 PM IST
പൊ​തു​വേ​ദി​യി​ൽ, ഒൗ​ദ്യോ​ഗി​ക വേ​ഷ​ത്തി​ൽ ഡാ​ൻ​സ് ചെ​യ്ത് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. ക​ഴി​ഞ്ഞ മാ​സം 30-ന് ​തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി പോ​ലീ​സി​നു കീ​ഴി​ൽ വ​രു​ന്ന ഓ​ൾ വി​മ​ൻ സ​ന്പ​ർ​ക് സ​ഭ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു സം​ഘ​നൃ​ത്തം.

ച​ട​ങ്ങി​നി​ടെ സ​പ്ന ചൗ​ധ​രി​യു​ടെ പ്ര​സി​ദ്ധ​മാ​യ ഒ​രു ഗാ​നം പാ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ ചി​ല വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ദി കൈ​യ​ട​ക്കി നൃ​ത്തം ആ​രം​ഭി​ച്ചു. പി​ന്നാ​ലെ കൂ​ടു​ത​ൽ പോ​ലീ​സു​കാ​ർ വേ​ദി​യി​ലെ​ത്തി. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ബെ​നി​റ്റ മേ​രി ജ​യ്ക്ക​റെ​യും ഇ​വ​ർ വേ​ദി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന് ചു​വ​ടു​വ​യ്പ്പി​ച്ചു.

ഡാ​ൻ​സി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഹി​ന്ദിയി​ൽ പ്ര​സി​ദ്ധ​യാ​യ ഡാ​ൻ​സ​റും ഗാ​യി​ക​യു​മാ​ണ് സ​പ്ന ചൗ​ധ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.