ക്ഷേ​ത്ര​ത്തി​ലെ ആനയുടെ പ്ര​തി​മ​യി​ല്‍ കു​ടു​ങ്ങി​ യു​വാ​വ്; വീ​ഡി​യോ കാ​ണാം
Wednesday, December 7, 2022 1:14 PM IST
ഭാ​ര​ത​ത്തി​ല്‍ പ​ല മ​ത​ങ്ങ​ളും പ​ല​ത​രം വി​ശ്വാ​സ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട​ല്ലൊ. അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​രാ​ധ​ന ക്ര​മ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും കാ​ണാ​നു​മാ​കും. ഇ​വ​യി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​രും ചോ​ദ്യം​ചെ​യ്യു​ന്ന​വ​രും സ​മൂ​ഹൂ​ഹ​ത്തി​ലു​ണ്ടു​താ​നും.

ക​ഴി​ഞ്ഞി​ടെ ഒ​രു യു​വാ​വി​ന് ക്ഷേ​ത്ര​ത്തി​ല്‍ സം​ഭ​വി​ച്ച​താ​ണ് ഇ​പ്പോ​ള്‍ നെ​റ്റി​സ​ണി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. നി​തി​ന്‍ എ​ന്ന ട്വി​റ്റ​ര്‍ ഉ​പ​യോ​ക്താ​വ് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഒ​രു യു​വാ​വ് ക്ഷേ​ത്ര​ത്തി​ലെ ആ​ന​യു​ടെ പ്ര​തി​മ​യു​ടെ ഇ​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

എ​ത്ര ശ്ര​മി​ച്ചി​ട്ടും യു​വാ​വി​ന് അ​തി​ല്‍ നി​ന്നും ഊ​രാ​ന്‍ ക​ഴി​യു​ന്നി​ല്ല. പൂ​ജാ​രി​യ​ട​ക്ക​മു​ള്ള​വ​ര്‍ ശ്ര​മി​ച്ചി​ട്ടും യു​വാ​വ് കു​ടു​ങ്ങി​ത്ത​ന്നെ കി​ട​ക്കു​ക​യാ​ണ്. ഈ ​സം​ഭ​വം മ​ധ്യ​പ്ര​ദേ​ശി​ലെ ന​ര്‍​മ​ദാ മ​ന്ദ​റി​ലാ​ണെ​ന്ന് ചി​ല​ര്‍ ക​മ​ന്‍റുക​ളി​ല്‍ പ​റ​യു​ന്നു.

പാ​പം ചെ​യ്ത​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​മ​യ്ക്കി​ട​യി​ലൂ​ടെ നൂ​ഴ്ന്നി​റ​ങ്ങു​മ്പോ​ള്‍ കു​ടു​ങ്ങു​മ​ത്രെ. ഏ​താ​യാ​ലും ഈ ​യു​വാ​വ് ര​ക്ഷ​പ്പെ​ട്ടെന്ന് പ്ര​ത്യാ​ശി​ക്കാ​മെ​ന്ന് മ​റ്റൊ​രാ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.