വ​യ​റു വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി; ഡോ​ക്ട​ർ​മാ​ർ പു​റ​ത്തെ​ടു​ത്ത​ത് ക​ത്തി​യും സ്ക്രൂ​ഡ്രൈ​വ​റും ടൂ​ത്ത് ബ്ര​ഷും
Sunday, May 26, 2019 12:22 PM IST
വ​യ​റു വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​യാ​ളു​ടെ വ​യ​റ്റി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ നീ​ക്കം ചെ​യ്ത​ത് എ​ട്ട് സ്പൂ​ണു​ക​ളും ര​ണ്ട് സ്ക്രൂ​ഡ്രൈ​വ​റു​ക​ളും ര​ണ്ട് ടൂ​ത്ത് ബ്ര​ഷു​ക​ളും ഒ​രു ക​ത്തി​യും. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം.

മാ​ണ്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ ​ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ഡോ​ക്ട​ർ​മാ​രെ അ​മ്പ​ര​പ്പി​ച്ച സം​ഭ​വം. നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷ​മാ​ണ് ഇ​തെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​യ​റ്റി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കു​വാ​ൻ സാ​ധി​ച്ച​ത്.

സാ​ധാ​ര​ണ ഒ​രു വ്യ​ക്തി ചെ​യ്യു​ന്ന കാ​ര്യ​മ​ല്ല ഇ​തെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള ആ​ളാണെന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.