യജമാനന്‍റെ കാലൊടിഞ്ഞു; നടത്തം അനുകരിച്ച് വൈറലായി വളര്‍ത്തുനായ
Friday, October 7, 2022 11:03 AM IST
നായയും മനുഷ്യരും തമ്മിലെ സ്നേഹത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലൊ. ഭൂമിയില്‍ ആദ്യമായി മനുഷ്യനോട് ഇണങ്ങിയ ജീവിയായി കരുതപ്പെടുന്ന ഇവര്‍ ഇപ്പോഴും ഉറ്റ ചങ്ങാതിമാരാണ്. തന്‍റെ യജമാനനെ ആക്രമിക്കാന്‍ എത്തുന്ന ഹിംസ്ര ജന്തുക്കളോട് ഏറ്റുമുട്ടിയ നായകളുടെ എത്രയൊ കഥകള്‍ നമ്മള്‍ കേട്ടിരിക്കുന്നു.

എന്നാല്‍ ഈ നായകള്‍ ചിലപ്പോഴെങ്കിലും കുസൃതികള്‍ കൂടിയാണ്. അത്തരത്തിലൊരു വീഡിയോ ആണ് പ്രമുഖ വ്യാപാരി ഹര്‍ഷ ഗോയെങ്ക തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയില്‍ കാലൊടിഞ്ഞ ഒരാള്‍ ക്രച്ചസും ഊന്നി നടന്നുവരികയാണ്. അയാള്‍ക്കൊപ്പം ഒരു നായയുമുണ്ട്. നായയ്ക്ക് കാലിനൊരു പ്രശ്നവുമില്ല. എന്നാല്‍ യജമാനന്‍ മുടന്തി നടക്കുന്നത് അനുകരിക്കുകയാണ് ഈ നായ.

നായയുടെ ഈ പ്രവര്‍ത്തി നെറ്റിസണ്‍ ലോകത്തും ചര്‍ച്ചയായി. രസകരമായ നിരവധി അഭിപ്രായങ്ങളാണ് ദൃശ്യങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.