കുട്ടിക്കുരങ്ങൻ കി​ണ​റ്റി​ൽ; ര​ക്ഷി​ക്കാ​ൻ പ​രാ​ക്ര​മം ന​ട​ത്തി അ​മ്മക്കുര​ങ്ങ്
Saturday, December 5, 2020 2:42 PM IST
കി​ണ​റ്റി​ൽ വീ​ണ കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ൻ അ​മ്മ കു​ര​ങ്ങ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത ന​ന്ദ​യാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

കി​ണ​റ്റി​ൽ കി​ട​ക്കു​ന്ന കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ൻ കി​ണ​റി​ന് മു​ക​ളി​ല്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ന്ന അ​മ്മ​ക്കു​ര​ങ്ങ​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യു​ടെ ആ​രം​ഭ​ത്തി​ൽ. വ​ള​രെ​യ​ധി​കം പ​രി​ഭ്ര​മ​ത്തി​ലാ​ണ് അ​മ്മ​ക്കു​ര​ങ്ങ്. ശ്ര​മ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സ്വ​ന്തം വാ​ലു ഉ​പ​യോ​ഗി​ച്ച് കു​ഞ്ഞി​നെ അ​മ്മ​ക്കു​ര​ങ്ങ് ര​ക്ഷി​ക്കു​ക​യാ​ണ്.

ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.