മെ​ട്രോ സ്റ്റേ​ഷ​നി​ലെ എ​സ്ക​ലേ​റ്റ​ർ ത​ക​ർ​ന്നു; ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
Wednesday, October 24, 2018 1:10 PM IST
മെ​ട്രോ സ്റ്റേ​ഷ​നി​ലെ എ​സ്ക്ക​ലേ​റ്റ​ർ ത​ക​ർ​ന്ന് ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. റ​ഷ്യ​ൻ ക്ല​ബ്ബാ​യ സി​എ​സ്ക​ഐ മോ​സ്കോ​യു​ടെ ആ​രാ​ധ​ക​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. റോ​മി​ലെ റി​പ്പ​ബ്ലി​ക്ക സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. റോ​മ​യും സി​എ​സ്ക​ഐ​യും ത​മ്മി​ലു​ള്ള മ​ത്സ​രം കാ​ണാ​ൻ എ​ത്തി​യ​വ​രാ​ണി​വ​ർ.

എ​സ്ക​ലേ​റ്റ​റി​ന്‍റെ വേ​ഗ​ത കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ഇ​തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം നി​ല​ത്തു വീ​ഴു​ന്ന​തും തെ​റി​ച്ചു പോ​കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. അ​പ​ക​ട​ത്തി​ൽ ഇ​രു​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഏ​ഴു​പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഈ ​സ്റ്റേ​ഷ​ൻ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.