ഡ്രൈ​വ​ർ സി​ഗ​ര​റ്റ് കു​റ്റി വ​ലി​ച്ചെ​റി​ഞ്ഞു, വാ​ഹ​ന​ത്തിലിരു​ന്ന സി​ഗ​ര​റ്റ് ലോഡ് മു​ഴു​വ​ൻ ക​ത്തിന​ശി​ച്ചു
Saturday, December 1, 2018 10:24 AM IST
സി​ഗ​ര​റ്റു​മാ​യി പോ​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ എ​റി​ഞ്ഞു ക​ള​ഞ്ഞ സി​ഗ​ര​റ്റ് കു​റ്റി​യി​ൽ നി​ന്നും തീ ​പ​ട​ർ​ന്ന് വാ​ഹ​ന​ത്തി​ലെ സി​ഗ​ര​റ്റ് മു​ഴു​വ​ൻ ക​ത്തി ന​ശി​ച്ചു. ചൈ​ന​യി​ലെ ഫു​ജി​യാ​ൻ പ്ര​വ​ശ്യ​യി​ലെ ഹാം​ഗ്സ്ഹു എ​ന്ന സ്ഥ​ല​ത്താ​ണ് ഏ​റെ വി​ചി​ത്ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ക​ട​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​വാ​ൻ കൊ​ണ്ടു​പോ​യ സി​ഗ​ര​റ്റു​ക​ളാ​യി​രു​ന്നു ഇ​ത്. യാ​ത്ര​ക്കി​ട​യി​ൽ വ​ലി​ച്ചു തീ​ർ​ന്ന സി​ഗ​ര​റ്റി​ന്‍റെ കു​റ്റി ഡ്രൈ​വ​ർ എ​റി​ഞ്ഞു ക​ള​ഞ്ഞു. എ​ന്നാ​ൽ ഇ​ത് ചെ​ന്നു വീ​ണ​താ​ക​ട്ടെ വാ​ഹ​ന​ത്തി​ന്‍റെ പു​റ​കി​ലു​ന്ന സി​ഗ​ര​റ്റ് കൂ​ടു​ക​ളു​ടെ മു​ക​ളി​ലേ​ക്കും. പി​ന്നീ​ട് കാ​റ്റ് അ​ടി​ച്ച് തീ ​ആ​ളി​ക​ത്തു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഫ​യ​ർ​എ​ക്സി​റ്റിം​ഗ്വി​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ച്ചു​വെ​ങ്കി​ലും സി​ഗ​ര​റ്റ് മു​ഴു​വ​ൻ ക​ത്തി ന​ശി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.