ഒ​ന്ന് അ​ങ്ങാ​ട്ടോ ഒ​ന്ന് ഇ​ങ്ങോ​ട്ടോ നീ​ങ്ങി​യി​രു​ന്നെ​ങ്കി​ല്‍... വൈ​റ​ലാ​യി ഒ​രു വ​ണ്ടി തി​രി​ക്ക​ൽ...
Wednesday, January 26, 2022 3:47 PM IST
റോ​ഡി​ല്‍ വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ എ​ന്തെ​ങ്കി​ലു​മൊ​ക്കെ സാ​ഹ​സി​ക​ത​ക​ള്‍ കാ​ണി​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു ത്രി​ല്ലി​ല്ലെ​ന്നു​ള്ള രീ​തി​യി​ലാ​ണ് ഇ​പ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍.​റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ന​രി​വ​ധി സാ​ഹ​സി​ക​ത​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. ചി​ല സാ​ഹ​സി​ക​ത​ക​ള്‍ വ​ലി​യ അ​പ​ട​ക​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കാ​റു​ണ്ട്.

ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച്

അ​ജ​യ് യി​ത എ​ന്ന എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു വ​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ക​ണ്ട​ത്. ഇ​ടു​ങ്ങി​യ ഒ​രു വ​ഴി വ​ഴി​യു​ടെ ഒ​രു വ​ശം കൊ​ക്ക മ​റു​വ​ശം മ​ല. അ​വി​ടെ വെ​ച്ച് ഒ​രാ​ള്‍ കാ​ര്‍ തി​രി​ക്കു​ക​യാ​ണ്.​അ​തു​ക​ണ്ടാ​ല്‍ എ​ങ്ങ​നെ​യാ​ണ് ശ്വാ​സം നി​ല​ച്ചു പോ​കാ​തി​രി​ക്കു​ന്ന​ത്.

സാ​ഹ​സി​ക​മാ​യി വി​ജ​യി​ച്ചു

സം​ഭ​വം അ​ല്‍​പ്പം റി​സ്‌​കാ​ണെ​ങ്കി​ലും ഡ്രൈ​വ​ര്‍ പി​ന്മാ​റാ​ന്‍ ത​യ്യാ​റ​ല്ലാ​യി​രു​ന്നു. അ​യാ​ള്‍ ആ ​ഇ​ടു​ങ്ങി​യ സ്ഥ​ല​ത്തി​ട്ട് കാ​ര്‍ തി​രി​ച്ചു. ര​ണ്ട് മി​നി​റ്റാ​ണ് വീ​ഡി​യോ​യു​ടെ ദൈ​ര്‍​ഘ്യം. ഓ​രോ ത​വ​ണ​യും വാ​ഹ​നം പു​റ​കോ​ട്ട് എ​ടു​ക്കു​മ്പോ​ള്‍ വാ​ഹ​ന​ത്തി​ന്റെ പു​റ​കി​ലെ ച​ക്ര​ങ്ങ​ള്‍ റോ​ഡി​ല്‍ നി​ന്നും കൊ​ക്ക​യു​ടെ ഭാ​ഗ​ത്തേ​ക്ക് ഇ​റ​ങ്ങും. പ​ക്ഷേ, ഡ്രൈ​വ​ര്‍ ഏ​റെ ക്ഷ​മ​യോ​ടെ ത​ന്‍റെ ദൗ​ത്യം പൂ​ര്‍​ത്തി​ക​രി​ച്ചു.

ഇ​ത്ര​യും വേ​ണ​മാ​യി​രു​ന്നോ

ഏ​ക​ദേ​ശം ഒ​രു കോ​ടി​യി​ല​ധി​കം പേ​രാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്. ക​ണ്ട​വ​രി​ല്‍ പ​ല​രും ഡ്രൈ​വ​റു​ടെ സാ​ഹ​സി​ക​ത​യെ പു​ക​ഴ്ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ല്‍ ചി​ല​ര്‍ ചോ​ദി​ക്കു​ന്ന​ത് ഇ​ത്ര​യ്ക്ക് വേ​ണ​മാ​യി​രു​ന്നോ? അ​ല്‍​പ്പം മു​ന്നോ​ട്ടോ പി​റ​കോ​ട്ടോ പോ​യി ന​ല്ല വ​ഴി​യി​ലെ​ത്തി​യ​തി​നു​ശേ​ഷം തി​രി​ച്ചാ​ല്‍ പോ​രാ​യി​രു​ന്നോ എ​ന്ന്. എ​ന്താ​യാലും ഡ്രൈ​വ​റും ലോ​ക്കേ​ഷ​നും ഇ​പ്പോ​ഴും അ​ജ്ഞാ​ത​മാ​യി തു​ട​രു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.