എന്നന്നേക്കുമായി വിടപറഞ്ഞത് എട്ടിനം പക്ഷികൾ
Friday, September 7, 2018 9:51 AM IST
മ​നു​ഷ്യ​രു​ടെ ക​ട​ന്നു​ക​യ​റ്റ​വും ചൂ​ഷ​ണ​വും നി​മി​ത്തം എ​ട്ടി​നം പ​ക്ഷി​ക​ൾ​ക്ക് വം​ശ​നാ​ശം നേ​രി​ട്ടു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. 21-ാം നൂ​റ്റാ​ണ്ടി​ൽ വം​ശ​നാ​ശം സം​ഭ​വി​ച്ചെ​ന്ന് ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ക്കു​ന്ന പ​ക്ഷി​ക​ളാ​ണി​വ. സ്പി​ക്സ് മ​ക്കാ​വ്, അ​ലാ​ഗോ​സ് ഫോ​ളി​ഗെ ഗ്ലീ​ന​ർ, ക്രി​പ്റ്റി​ക് ട്രീ​ഹ​ണ്ട​ർ, പെ​ർ​ണാം​ബു​കോ പി​ഗ്മി ഒൗ​ൾ, ബ്ലാ​ക്ക് ഫേ​സ്ഡ് ഹ​ണി​ക്രീ​പ്പ​ർ, ഗ്ലൗ​ക​സ് മ​ക്കാ​വ് തു​ട​ങ്ങി​യ ഇ​നം പ​ക്ഷി​ക​ൾ​ക്കാ​ണ് വം​ശ​നാ​ശം സം​ഭ​വി​ച്ച​ത്.

എ​ട്ടി​ന​ത്തി​ൽ അ​ഞ്ചെ​ണ്ണം വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ കാ​ണ​പ്പെ​ടു​ന്ന​വ​യാ​യി​രു​ന്നു. വ​ന​ന​ശീ​ക​ര​ണ​മാ​ണ് ഇ​വ​യു​ടെ വം​ശ​നാ​ശ​ത്തി​നു കാ​ര​ണ​മാ​യ​ത്. ബേ​ർ​ഡ് ലൈ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ട​ത്തി​യ പ​ഠന​ത്തി​ലാ​ണ് ഇ​വ​യെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഫോ​ർ ദ ​ക​ൺ​സ​ർ​വേ​ഷ​ൻ നേ​ച്ച​റി​ന്‍റെ (ഐ​യു​സി​എ​ൻ) റെ​ഡ് ലി​സ്റ്റി​ൽ അ​തീ​വ അ​പ​ക​ടാ​വ​സ്ഥ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന 51 ഇ​നം പ​ക്ഷി​ക​ളെ നി​രീ​ക്ഷി​ച്ച​തി​നു​ശേ​ഷ​മാ​ണ് എ​ട്ടി​ന​ത്തി​ന് വം​ശ​നാ​ശം സം​ഭ​വി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​ത്.



സ്പി​ക്സ് മ​ക്കാ​വ്

ത​ത്ത​യി​നം - 2000നു​ശേ​ഷം വ​ന​ങ്ങ​ളി​ൽ ക​ണ്ടി​ട്ടി​ല്ല. വ​ള​രെ കു​റ​ച്ചെ​ണ്ണം യൂ​റോ​പ്പി​ൽ നി​യ​ന്ത്രി​ത സാ​ഹ​ച​ര്യ​ത്തി​ലു​ണ്ട്.



അ​ലാ​ഗോ​സ് ഫോ​ളി​ഗെ ഗ്ലീ​ന​ർ

ചെ​റി​യ പ​ക്ഷി - 2011നു​ശേ​ഷം ക​ണ്ടി​ട്ടി​ല്ല.



ക്രി​പ്റ്റി​ക് ട്രീ​ഹ​ണ്ട​ർ

2007നു​ശേ​ഷം ക​ണ്ടി​ട്ടി​ല്ല.



പെ​ർ​ണാം​ബു​കോ പി​ഗ്മി ഒൗ​ൾ

ചെ​റി​യ ഇ​നം മൂ​ങ്ങ- 2002നു​ശേ​ഷം ക​ണ്ടി​ട്ടി​ല്ല.



ബ്ലാ​ക്ക് ഫേ​സ്ഡ് ഹ​ണി​ക്രീ​പ്പ​ർ

ചെ​റി​യ ഇ​നം പ​ക്ഷി - 2004നു​ശേ​ഷം ക​ണ്ടി​ട്ടി​ല്ല.



ഗ്ലൗ​ക​സ് മ​ക്കാ​വ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.