വയസ് എട്ട്! 195 രാ​ജ്യ​ങ്ങ​ളും ത​ല​സ്ഥാ​ന​ങ്ങളും ക​റ​ൻ​സി​ക​ളും വിശ്വജിത്തിന് നിസാരം
Sunday, April 18, 2021 2:35 PM IST
195 രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളും അ​വ​രു​ടെ ക​റ​ൻ​സി​ക​ളു​ടെ പേ​രും കാ​ണാ​തെ പ​റ​യു​ക പ്രാ​യ​മാ​യ​വ​ർ​ക്കു​പോ​ലും എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി വി​ശ്വ​ജി​ത് എ​ന്ന എ​ട്ടു​വ​യ​സു​കാ​ര​ന് ഇ​ത് നി​സാ​രം.

അ​ഞ്ചു​മി​നി​റ്റു​കൊ​ണ്ട് 195 രാ​ജ്യ ത​ല​സ്ഥാ​ന​ങ്ങ​ളും ക​റ​ൻ​സി​യും കാ​ണാ​തെ​പ​റ​ഞ്ഞ് വി​ശ്വ​ജി​ത് ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാർ​ഡ്സി​ൽ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്തു.

ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി ഓ​ലി​ക്ക​ൽ വി​പി​ൻ രാ​ജ​ന്‍റെ​യും ര​ജി​ത​യു​ടെ​യും മ​ക​നാ​ണ് വി​ശ്വ​ജി​ത്. അ​ങ്ക​മാ​ലി സെന്‍റ് പാ​ട്രിക്സ് അ​ക്കാ​ദ​മി​യി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ലോ​ക​ത്തി​ലെ ഏ​തു​രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​വും ക​റ​ൻ​സി​യും ഈ ​കൊ​ച്ചു​മി​ടു​ക്ക​ന് മ​നഃ​പാ​ഠ​മാ​ണ്.

195 രാ​ജ്യ​ങ്ങ​ളു​ടെ പേ​രും ത​ല​സ്ഥാ​ന​വും ക​റ​ൻ​സി​യും അ​ഞ്ചു​മി​നി​റ്റ് ര​ണ്ടു സെ​ക്ക​ൻ​ഡു​കൊ​ണ്ട് കാ​ണാ​തെ പ​റ​ഞ്ഞാ​ണ് വി​ശ്വ​ജി​ത് ഇ​ന്ത്യാ​ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വി​ശ്വ​ജി​ത്, നോ​ള​ഡ്ജ് വേ​ൾ​ഡ് വി​ശ്വ​ജി​ത് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങി​യി​രു​ന്നു. വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളും ക​റ​ൻ​സി​ക​ളും ഇ​തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ളും ത​ല​സ്ഥാ​ന​ങ്ങ​ളും ക​റ​ൻ​സി​ക​ളും കാ​ണാ​തെ​പ​റ​ഞ്ഞ് ഇ​ന്ത്യാ​ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ന് അ​യ​ച്ചു​കൊ​ടു​ത്ത​ത്. അ​വ​രു​ടെ ഒ​രു പാ​ന​ൽ ഓ​ണ്‍​ലൈ​നാ​യി ഇ​ത് പ​രി​ശോ​ധി​ക്കു​ക​യും വി​ശ്വ​ജി​ത്തി​ന്‍റെ ക​ഴി​വ് അം​ഗീ​ക​രി​ക്കു​ക​യും ആ​യി​രു​ന്നു.

കൊ​ച്ചി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ ഉദ്യോഗസ്ഥനാണ് വി​ശ്വ​ജി​ത്തി​ന്‍റെ പി​താ​വ് വി​പി​ൻ രാ​ജ​ൻ. മാ​താ​വ് എ.​ആ​ർ. ര​ജി​ത കാ​ല​ടി ആ​ദി​ശ​ങ്ക​രാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​ണ്. വി​ശ്വ​ജി​ത്തി​ന്‍റെ ക​ഴി​വു​ക​ൾ ഇ​പ്പോ​ൾ ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ന്‍റെ​യും പ​രി​ഗ​ണ​ന​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.