സ്‌​നേ​ഹം ഈ ​കൈ​ക്കു​മ്പി​ളി​ൽ; ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ല്‍​മീ​ഡി​യ
Thursday, February 27, 2020 12:50 PM IST
തെ​രു​വ് നാ​യ​യെ വെ​ള്ളം കു​ടി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ്രാ​യം ചെ​ന്ന​യാ​ളെ അ​ഭി​ന​ന്ദി​ച്ച് സോ​ഷ്യ​ല്‍​മീ​ഡി​യ. വ​ള​രെ​യ​ധി​കം മ​നോ​ഹ​ര​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത് എ​വി​ടെ നി​ന്നു​മാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത് ന​ന്ദ​യാ​ണ് ഈ ​വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

പെ​പ്പി​ല്‍ നി​ന്നും വെ​ള്ളം കൈ​ക്കു​മ്പി​ളി​ലാ​ക്കി ന​ട​ന്ന് വ​ന്നാ​ണ് ഇ​ദ്ദേ​ഹം നാ​യ​യ്ക്ക് ന​ല്‍​കി​യ​ത്. നാ​യ അ​ത് അ​നു​സ​ര​ണ​യോ​ടെ ന​ക്കി കു​ടി​ക്കു​ക​യും ചെ​യ്തു. ഒ​ന്നി​ല​ധി​കം പ്രാ​വ​ശ്യം അ​ദ്ദേ​ഹം വെ​ള്ളം നാ​യ​യ്ക്ക് ന​ല്‍​കി. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.