"പ്രാ​യ​മാ​കാ​ന്‍ മ​ന​സി​ല്ല'; സൈ​ക്കി​ളി​ല്‍ അ​ഭ്യാ​സം കാ​ട്ടു​ന്ന വ​യോ​ധി​ക​നെ കാ​ണാം
Thursday, December 1, 2022 1:25 PM IST
"വ​യ​സാ​യി​ല്ലെ...' ഇ​താ​ണ് പ​ല​രും പ​ല കാ​ര്യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​യാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​യാ​റ്. എ​ന്നാ​ല്‍ അ​പൂ​ര്‍​വം ചി​ല​ര്‍ ഈ ​ന്യാ​യ​ത്തെ മ​റി​ക​ട​ക്കും. അ​വ​ര്‍ ത​ങ്ങ​ള്‍​ക്കി​ഷ്ട​മു​ള്ള​തൊ​ക്കെ ചെ​യ്ത് പ്രാ​യ​ത്തെ വെ​ല്ലും.

അ​ത്ത​ര​ത്തി​ലൊ​രാ​ളു​ടെ കാ​ര്യ​മാ​ണി​ത്. സി​ന്ദ​ഗി ഗു​ല്‍​സാ​ര്‍ ഹേ ​എ​ന്ന ട്വി​റ്റ​ര്‍ പേ​ജ് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ സൈ​ക്കി​ളി​ല്‍ അ​ഭ്യാ​സം കാ​ണി​ക്കു​ന്ന ഒ​രു വ​യോ​ധ​ക​നെ ആ​ണ് കാ​ണാ​നാ​വു​ക.

മ​ഴ നി​മി​ത്തം ന​ന​ഞ്ഞു​കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹം കൈ​യൊ​ക്കെ വി​ട്ട് ഇ​ത്ത​ര​ത്തി​ല്‍ സെെ​ക്കി​ള്‍ ഓ​ടി​ക്കു​ന്ന​ത്. ഇ​ട​യി​ല്‍ കാ​ലും മു​ക​ളി​ലേ​ക്കു​യ​ർ​ത്തി വ​യ്ക്കു​ന്നു​ണ്ട്. റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യ ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യം പ​ക​ര്‍​ത്തി​യ​ത്.

വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. ഏ​ത് പ്രാ​യ​ത്തി​ലാ​യാ​ലും അ​പ​ക​ട​ക​ര​മാ​യ സ​മീ​പ​നം തെ​റ്റ് എ​ന്നാ​ണ് ഒ​രു വി​മ​ര്‍​ശ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.