ഫ്രാ​ൻ വി​ൽ​സ​ണ്‍ പൊ​ളി​യാ​ണ്..! ക്രി​ക്ക​റ്റ് ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച ഒ​രു ക്യാ​ച്ച്
Friday, June 14, 2019 4:19 PM IST
ലോ​ക​ക​പ്പ് ആ​വേ​ശ​ങ്ങ​ൾ​ക്കി​ടെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച് ഇം​ഗ്ലീ​ഷ് വ​നി​താ ക്രി​ക്ക​റ്റ് താ​രം ഫ്രാ​ൻ വി​ൽ​സ​ണ്‍. വെ​സ്റ്റ്ഇ​ൻ​സീ​സ് താ​രം ഹെ​യ്ലി മാ​ത്യൂ​സി​നെ പു​റ​ത്താ​ക്കാ​ൻ വി​ൽ​സ​ണ്‍ പ​റ​ന്നെ​ടു​ത്ത ക്യാ​ച്ചാ​ണ് വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്.

വി​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നാ​മ​ത്തേ​യും അ​വ​സാ​ന​ത്തേ​യും ഏ​ക​ദി​ന​ത്തി​ലാ​യി​രു​ന്നു വി​ൽ​സ​ന്‍റെ പ​റ​ക്കും ക്യാ​ച്ച്. ചെം​സ്ഫോ​ർ​ഡി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്ത് ക​വ​റി​ലൂ​ടെ അ​ടി​ച്ച​ക​റ്റി​യ മാ​ത്യൂ​സി​ന്‍റെ ഷോ​ട്ട് സെ​ല​ക്ഷ​നെ ആ​രും കു​റ്റം പ​റ​യി​ല്ല. പോ​യ​ന്‍റി​ലും ക​വ​റി​ലു​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഫീ​ൽ​ഡ​ർ​മാ​രു​ടെ ന​ടു​വി​ലൂ​ടെ​യാ​യി​രു​ന്നു പ​ന്തി​ന്‍റെ സ​ഞ്ചാ​ര​പാ​ത.

പ​ക്ഷേ, അ​ത് ഫ്രാ​ൻ വി​ൽ​സ​ന്‍റെ ദി​വ​സ​മാ​യി​രു​ന്നു. ഇ​ട​തു​വ​ശ​ത്തേ​ക്ക് പ​റ​ന്നു ചാ​ടി​യ വി​ൽ​സ​ന്‍റെ കൈ​യി​ൽ പ​ന്ത് ഭ​ദ്ര​മാ​യി ഒ​തു​ങ്ങി. മാ​ത്യൂ​സും കാ​ണി​ക​ളും ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ൾ ത​ന്നെ​യും ഞെ​ട്ടി. വി​ൽ​സ​ന്‍റെ ക്യാ​ച്ചി​ന് ക്രി​ക്ക​റ്റ് ലോ​ക​ത്ത് വ​ൻ പ്ര​ശം​സ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. മ​ത്സ​രം 135 റ​ണ്‍​സി​ന് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.