കല്യാണദിനത്തിൽ യുവതിക്ക് മുന്നിൽ കാമുകൻ; കെട്ടിപ്പിടിക്കാൻ അനുവദിച്ച് ഭർത്താവ്
Friday, January 29, 2021 6:30 PM IST
ക​ല്യാ​ണ​ദി​ന​ത്തി​ൽ മു​ന്നി​ൽ കാ​മു​ക​ൻ വ​ന്നു നി​ന്നാ​ൽ എ​ന്തു​സം​ഭ​വി​ക്കും. കൂ​ട്ട​ത്ത​ല്ലും കേ​സു​മാ​ണ് സാ​ധാ​ര​ണ ക​ണ്ട​വ​രു​ന്ന​തെ​ന്നാ​യി​രി​ക്കും ഉ​ത്ത​രം. എ​ന്നാ​ൽ ഭ​ർ​ത്താ​വി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ കാ​മു​ക​നെ ആ​ലിം​ഗ​നം ചെ​യ്ത് സ്വീ​ക​രി​ച്ച വ​ധു​വാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. ഇ​ന്തോ​നീ​ഷ്യ​യി​ലാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ക​ല്യാ​ണ​ത്തി​ന് യു​വ​തി മു​ൻ​കാ​മു​ക​നെ ക്ഷ​ണി​ച്ചി​രു​ന്നു. ക്ഷ​ണം സ്വീ​ക​രി​ച്ച് കാ​മു​ക​ൻ ക​ല്യാ​ണ​ത്തി​നും എ​ത്തി. വ​ധു​വി​നെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി ഷേ​ക്ക് ഹാ​ൻ​ഡ് ചെ​യ്യാ​ൻ കൈ ​നീ​ട്ടി​യ കാ​മു​ക​നെ ഭ​ർ​ത്താ​വി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ അ​വ​ർ ആ​ലിം​ഗ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

തു‌​ട​ർ​ന്ന് യു​വാ​വും ഭാ​ര്യ​യു​ടെ മു​ൻ കാ​മു​ക​നെ ആ​ലിം​ഗ​നം ചെ​യ്തു. വ​ധു​വാ​യ മാ​യാ​ഹ​ങ്കാ​ണ് വീ​ഡി​യോ ടി​ക് ടോ​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. വ​ര​നെ അ​പ​ല​പി​ച്ചും അ​ഭി​ന​ന്ദി​ച്ചു​മു​ള്ള ക​മ​ന്‍റു​ക​ൾ വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.