ര​ണ്ടാം നി​ല​യി​ൽ നി​ന്നും വ​ള​ർ​ത്തു നാ​യ ഉ​ട​മ​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ചാ​ടി; ക​ഴു​ത്ത് ഒ​ടി​ഞ്ഞ ഉ​ട​മ ആ​ശു​പ​ത്രി​യി​ൽ
ഉ​ട​മ​യെ ക​ണ്ട​തി​ന്‍റെ ആ​കാം​ക്ഷ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ന്നും ചാ​ടി​യ വ​ള​ർ​ത്തു നാ​യ വീ​ണ​ത് ഉ​ട​മ​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക്. ക​ഴു​ത്ത് ഒ​ടി​ഞ്ഞ ഉ​ട​മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വ​ശ്യ​യി​ലെ യോം​ഗ്സ്ഹു സി​റ്റി സ്വ​ദേ​ശി​യാ​യ ഒ​രു 67 വ​യ​സു​കാ​ര​നാ​ണ് ഈ ​ദു​ർ​വി​ധി​യു​ണ്ടാ​യ​ത്.

കു​റ​ച്ചു ബ​ന്ധു​ക്ക​ളെ കാ​ണു​വാ​ൻ പു​റ​ത്തു പോ​യ ഇ​ദ്ദേ​ഹം വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് ര​ണ്ടാം നി​ല​യി​ൽ നി​ന്നും നാ​യ ഇ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​ത്. ഉ​ട​മ​യെ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ഇ​വി​ടെ നി​ന്നും എ​ടു​ത്തു ചാ​ടി​യ നാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​ല​ത്തു വീ​ണ ഇ​ദ്ദേ​ഹ​ത്തി​ന് ബോ​ധ​വും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ന​ട​ത്തി​യ ചി​കി​ത്സ​യ്ക്കു ശേ​ഷ​മാ​ണ് ക​ഴു​ത്ത് ഒ​ടി​ഞ്ഞെ​ന്ന് മ​ന​സി​ലാ​യ​ത്. പ​രി​ക്കു ഭേ​ദ​മാ​കു​ന്ന​തി​ന് ഇ​ദ്ദേ​ഹ​ത്തി​ന് ശ​സ്ത്ര​ക്രീ​യ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സംഭവത്തിൽ നാ​യ​യ്ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.