ഇതാണ് അച്ഛൻ... ഗോ​ളി​യാ​യി നി​ന്ന മ​ക​നെ തള്ളിയിട്ട് പിതാവ്; പിന്നെ സംഭവിച്ചത്
Saturday, November 10, 2018 12:06 PM IST
ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഗോ​ളി​യാ​യി നി​ന്ന ത​ന്‍റെ കു​ഞ്ഞ് മ​ക​നെ പി​താ​വ് സ​ഹാ​യി​ക്കു​ന്ന​തി​ന്‍റെ ഏ​റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. യു​കെ​യി​ലെ ഒ​രു സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ഗോ​ളി​യാ​യി ആ​ണ് കു​ട്ടി നി​ന്ന​ത്. സ​മീ​പ​ത്ത് പി​താ​വും. എ​തി​ർ ടീ​മി​ലെ കു​ട്ടി പ​ന്തു​മാ​യി വ​ന്ന് ഈ ​കു​ട്ടി നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഗോ​ൾ പോ​സ്റ്റി​ലേ​ക്ക് പ​ന്ത് പാ​യി​ച്ചു. എ​ന്നാ​ൽ ഈ ​സ​മ​യം ഗോ​ളി​യാ​യി നി​ന്ന കു​ട്ടി വ​ള​രെ അ​ശ്ര​ദ്ധ​മാ​യി പോ​സ്റ്റി​ന്‍റെ ഒ​രു സൈ​ഡി​ലാ​ണ് നി​ന്നി​രു​ന്ന​ത്.

ഇ​ത് ശ്ര​ദ്ധി​ച്ച പി​താ​വ് പ​ന്തി​ന്‍റെ നേ​ർ​ക്ക് ത​ന്‍റെ മ​ക​നെ ത​ള്ളി വി​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ത​ള്ളി​ൽ മ​ക​ൻ നി​ല​ത്തേ​ക്കു വീ​ണു. ഉ​രു​ണ്ടെ​ത്തി​യ പ​ന്ത് ഗോ​ൾ പാ​സ്റ്റി​ലേ​ക്കും ക​യ​റി. എ​തി​ർ ടീം ​ഗോ​ൾ അ​ടി​ച്ച​തി​ന്‍റെ നി​രാ​ശ​യി​ൽ പി​താ​വ് അ​ന്ത​രീ​ക്ഷ​ത്തി​ൽ കൈ ​ചു​രു​ട്ടി ഇ​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

കാ​ണി​ക​ളി​ലൊ​രാ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ദൃ​ശ്യ​ങ്ങ​ൾ 10 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞ​ത്. മാ​ത്ര​മ​ല്ല ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണം പ​ങ്കു​വ​ച്ചും നി​ര​വ​ധി​യാ​ളു​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.