ഗോ​ഡൗ​ണി​ലെ ഫോ​ർ​ക്ക് ലി​ഫ്റ്റ് ഡ്രൈ​വ​റു​ടെ ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്
Wednesday, November 21, 2018 11:39 AM IST
ഗോ​ഡൗ​ണി​ലെ ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ക്കേ​ണ്ട വ​സ്തു​ക്ക​ൾ ഫോ​ർ​ക്ക് ലി​ഫ്റ്റി​ൽ എ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ കാ​ര​ണം ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു​ക്ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.

എ​ന്ത് വ​സ്തു​വാ​ണ് ഈ ​ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. സാ​ധ​ന​ങ്ങ​ൾ ഫോ​ർ​ക്ക് ലി​ഫ്റ്റി​ൽ ഇ​വി​ടേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നി​ടെ യ​ന്ത്ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം സാ​ധ​ന​ങ്ങ​ൾ മു​ക​ളി​ലേ​ക്ക് അ​ടു​ക്കി വ​ച്ചി​രു​ന്ന ഷെ​ൽ​ഫി​ന്‍റെ ക​മ്പി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ശ​ക്തി​യി​ൽ അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ എ​ല്ലാം ത​ക​ർ​ന്ന് താ​ഴേ​ക്കു വീ​ഴു​ന്ന​തി​നൊ​പ്പം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഷെ​ൽ​ഫി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഈ ​ഗോ​ഡൗ​ണി​ലെ ഷെ​ൽ​ഫു​ക​ളെ​ല്ലാം ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി.

ആ​ദ്യ​ത്തെ അ​പ​ക​ടം ന​ട​ന്ന​പ്പോ​ൾ ത​ന്നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ൾ സ്ഥ​ല​ത്തു നി​ന്നും ഓ​ടി മാ​റു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഫോ​ർ​ക്ക് ലി​ഫ്റ്റി​ന്‍റെ ഡ്രൈ​വ​ർ​ക്ക് ഈ ​അ​പ​ക​ട​ത്തി​ൽ പ​രി​ക്ക് സം​ഭ​വി​ച്ചോ​യെ​ന്നും വ്യ​ക്ത​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.