കൂട്ടുകാരനായാൽ ഇങ്ങനെ വേണം..! മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ കി​ട​ക്കു​ന്ന യു​വാ​വി​നൊ​പ്പം സു​ഹൃ​ത്തി​ന്‍റെ സെ​ൽ​ഫി
Wednesday, January 30, 2019 4:07 PM IST
മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ നി​ല​ത്തു കി​ട​ക്കു​ന്ന യു​വാ​വി​ന്‍റെ അ​ടു​ക്ക​ൽ നി​ന്ന് സു​ഹൃ​ത്ത് സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​രി​യു​ണ​ർ​ത്തു​ന്നു. ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ​യി​ലെ ഒ​രു റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ബോ​ധ​മി​ല്ലാ​തെ നി​ല​ത്തു കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളു​ടെ സമീപം ആദ്യം രണ്ടു മൂന്നു പേരുണ്ടായിരുന്നു. അൽപ്പ സമയത്തിനു ശേഷം ഫോ​ണു​മാ​യി എ​ത്തി​യ ഒരു സു​ഹൃ​ത്ത് നിലത്തു കിടക്കുകയായിരുന്ന ആളുടെ അടുക്കൽ ഇരുന്ന് പ​ല രീ​തി​യി​ൽ സെ​ൽ​ഫി എ​ടു​ത്തു. ആ​വ​ശ്യ​ത്തി​നു സെ​ൽ​ഫി എ​ടു​ത്ത​തി​നു ശേ​ഷം ത​ന്‍റെ സു​ഹൃ​ത്തി​നെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു പോ​കാ​തെ അ​ദ്ദേ​ഹ​വു​മാ​യാ​ണ് ഇ​യാ​ൾ സ്ഥ​ല​ത്തു നി​ന്നും മടങ്ങിയത്.

സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ കൂ​ടെ​യു​ള്ള​വ​രെ കൈ​വെ​ടി​യാ​ത്ത​വ​രാ​ണ് യ​ഥാ​ർ​ത്ഥ സു​ഹൃ​ത്തെ​ന്നാ​ണ് ഏ​വ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.